തിരുവനന്തപുരം :കോൺഗ്രസും ഉമ്മന്‍ ചാണ്ടിയും വേണുഗോപാലും കുടുങ്ങി !..സരിതയുടെ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു.ക്ലിഫ് ഹൗസില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന കേസിൽ സരിതാ.എസ് നായരുടെ മൊഴിയെടുപ്പ് നാളെ; തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ മൊഴി രേഖപ്പെടുത്തിയാൽ ഉടൻ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും മുൻ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലിനേയും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്യും .മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന കേസിൽ സരിതാ.എസ് നായരുടെ മൊഴിയെടുപ്പ് നാളെ. സരിതയുടെ രഹസ്യമൊഴി തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നാളെ വൈകിട്ട് 4 ന് രേഖപ്പെടുത്തിയാൽ ഉടൻ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാൽ എന്നിവരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്യും .
2012 ൽ ഒരു ഹർത്താൽ ദിനത്തിലാണ് ഉമ്മൻചാണ്ടി തന്നെ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയയാക്കിയതെന്നും, ക്ലിഫ് ഹൗസിലേയ്ക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു പീഡനമെന്നും സരിത പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഔദ്യോഗികവസതിയിൽ വച്ചാണ് പീഡനം നടന്നിരിക്കുന്നത് എന്നത് പരാതിയുടെ ഗൗരവസ്വഭാവം കൂട്ടുന്നുണ്ട്. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ താമസിയ്ക്കുന്ന ക്ലിഫ് ഹൗസിലടക്കം പൊലീസിന് തെളിവെടുപ്പ് നടത്തേണ്ടി വരും.
പിതൃതുല്യനായ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തുവെന്നാണ് സരിത പോലീസിന് നൽകിയ പരാതിയിൽ ആവർത്തിക്കുന്നത്. 2 കോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പണം കൈമാറിയത് ക്ളിഫ് ഹൗസില്‍ വച്ചാണ്. തോമസ് കുരുവിളയും, ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റിയതായും, ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ ചെയ്തത്. പാരിതോഷികമായാണ് ലൈംഗികത സ്വീകരിച്ചതെന്നും സരിത പരാതിയിൽ പറയുന്നു.
സോളാര്‍ കേസില്‍ കോണ്‍ഗ്രസിനെ വിറപ്പിച്ച, യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച സരിതയുടെ ബലാത്സംഗ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവര്‍ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്.കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ ബലാത്സംഗക്കേസില്‍ കുടുങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ സരിത ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനും എതിരെ നല്‍കിയ പീഡനപരാതിയിലെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ക്രൈംബ്രാഞ്ചിന് നൽകിയ പ്രാഥമിക മൊഴി സരിത ആവർത്തിച്ചാൽ കേസിന്റെ ഗതി കടുക്കും.
ശാസ്ത്രീയ പരിശോധനകളിലൂടെ സരിതയുടെ മൊഴി സത്യമാണോയെന്ന് ഉറപ്പാക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ ആദ്യ ദൗത്യം. പീഡിപ്പിക്കപ്പെട്ടെന്ന് സരിത പറയുന്ന ദിവസങ്ങളിൽ അവിടെയുണ്ടായിരുന്നോ എന്ന് മൊബൈൽ ടവർ ലൊക്കേഷൻ സഹായത്തോടെ കണ്ടെത്തണം. ഔദ്യോഗിക വസതികളിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തണം. ഉമ്മൻചാണ്ടിയുടെയും വേണുഗോപാലിന്റെയും ടൂർഡയറി കണ്ടെടുത്ത്, ഇരുവരും ആ ദിവസം തിരുവനന്തപുരത്തുണ്ടായിരുന്നോ എന്നും ഉറപ്പാക്കണം. ശക്തമായ സാഹചര്യ, ശാസ്ത്രീയ തെളിവുകൾ കണ്ടെത്തിയാൽ അടുത്ത നടപടി അറസ്റ്റാണ്.
അതേസമയം സരിതയുടെ പരാതിപ്രകാരം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കാൻ ഉമ്മൻചാണ്ടിയും വേണുഗോപാലും ഹൈക്കോടതിയെ സമീപിക്കും. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഇത് സാധ്യമാകുമോ എന്ന് സംശയമുണ്ട്. 20 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. വിശദമായ അന്വേഷണത്തിന് ശേഷം സെക്‌ഷൻ 172 പ്രകാരം കോടതിയിൽ റിപ്പോർട്ട് നൽകണം. അല്ലാതെ, ഈ ഘട്ടത്തിൽ എഫ്.ഐ.ആർ റദ്ദാക്കാൻ നിയമം അനുശാസിക്കുന്നില്ല
ഉമ്മൻചാണ്ടിക്കെതിരെ ഐ.പി.സി 377, പണം കൈപ്പറ്റിയതിന് ഐ.പി.സി 420, കെ. സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിന് ഐ.പി.സി 376, സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 354, ഫോണിലൂടെ ശല്യംചെയ്തതിന് കേരള പൊലീസ് ആക്ട് 120 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്രമന്ത്രി കെസി വേണുഗോപാലും ഉടന്‍ അറസ്റ്റിലായേക്കുമെന്ന വാര്‍ത്തകള്‍ക്ക് പുറമെ പരാതിക്കാരിയുടെ വീഡിയോ പുറത്തായെന്നും വാര്‍ത്തകള്‍. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ പങ്ക് വെളിപ്പെടുത്താന്‍ 41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പരാതിക്കാരി തന്നെ പുറത്തുവിടുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍.
തന്റെ പരാതിയില്‍ പരാമര്‍ശിക്കുന്നവരുമായുള്ള 41 മിനിറ്റ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് അവര്‍ നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു. പറയുന്നത് സത്യമാണെന്ന് തെളിയിക്കാനാണ് വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ പുറത്ത് വിടുന്നതെന്നും ഉമ്മന്‍ചാണ്ടി നുണപരിശോധനയ്ക്ക് തയ്യാറാവണമെന്നും അന്വേഷണവുമായി താന്‍ സഹകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുമായുള്ള ബന്ധം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുതിയ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറാണെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.
ഹര്‍ത്താല്‍ ദിവസം മദ്യലഹരിയിലായിരുന്ന കെ സി വേണുഗോപാല്‍ എന്നെ കീഴടക്കി. പീഡനത്തെ തുടര്‍ന്ന് അഞ്ചുദിവസം എഴുന്നേല്‍ക്കാന്‍ കഴിയാതെ വിഷമിച്ചു. സരിത മൊഴി സോളാര്‍ കമ്മിഷന്‍ രേഖപ്പെടുത്തിയതിങ്ങനെയായിരുന്നു .അന്നൊരു ബിജെപി ഹര്‍ത്താല്‍ ദിവസമായിരുന്നു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറാക്കാനെന്ന് പറഞ്ഞ് നാസറുള്ള വിളിച്ച് റോസ് ഹൗസില്‍ വരാന്‍ ആവശ്യപ്പട്ടു. അതനുസരിച്ച് റോസ് ഹൗസില്‍ ചെന്നപ്പോള്‍ അവിടെ മന്ത്രിയെയോ സ്റ്റാഫിനെയോ കണ്ടില്ല. ഗേറ്റില്‍ രണ്ടു പോലീസുകാര്‍ മാത്രം നില്‍ക്കുന്നുണ്ട്. കാര്യം പറഞ്ഞപ്പോള്‍ അവര്‍ മന്ത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ എത്തുമെന്ന് അദ്ദേഹം അറിയിച്ചു.
തുടര്‍ന്ന് മന്ത്രി ഹാളില്‍ ഉണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അങ്ങോട്ടേക്ക് പോയി. എന്നാല്‍ അവിടെ നാസറുള്ളയെ കണ്ടില്ല. തുടര്‍ന്ന് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് കതകടയ്ക്കപ്പെട്ടു. അവിടെ ഉണ്ടായിരുന്നത് കെ സി വേണുഗോപാലായിരുന്നു. മദ്യലഹരിയിലായിരുന്ന അയാള്‍ ബലപ്രയോഗത്തിലൂടെ തന്നെ കീഴ്‌പ്പെടുത്തി. ഉപദ്രവിക്കുകയും ചീത്ത പേരുകള്‍ വിളിക്കുകയും ചെയ്തു. താന്‍ തിരിച്ചും ചീത്തപേരുകള്‍ വിളിച്ചു.അഞ്ചു ദിവസത്തോളം എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പറ്റാത്തവിധം അയാള്‍ തന്നെ ശാരീരികമായി അവശതയിലാക്കി എന്നും സരിത പറയുന്നു. സരിതയുടെ കയ്യില്‍ അതിന്റെ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേണുഗോപാല്‍ നിരവധി തവണ ഭീഷണിപ്പെടുത്തിയെന്നും പറയുന്നുണ്ട്.