ഉമ്മന്‍ചാണ്ടിയുടെ നുണകള്‍ ഓരോന്നായി പൊളിയുന്നു,സരിത മുഖ്യമന്ത്രിയുടെ വീട്ടില്‍ വിളിച്ചത്120 ലേറെ തവണ,വീട്ടില്‍ നിന്ന് തിരിച്ചും സോളാര്‍ പ്രതിയെ വിളിച്ചു,വിശ്വസ്തരുടെ ഫോണ്‍ രേഖകളും കമ്മീഷന് മുന്‍പില്‍.

കൊച്ചി:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സരിത എസ് നായര്‍ ബന്ധപ്പെട്ടതിന് കൂടുതല്‍ തെളിവുകള്‍.ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്ക് സരിത വിളിച്ചതിന്റെ ഫോണ്‍രേഖകള്‍ സോളാര്‍ കമ്മീഷനില്‍ ഹാജരാക്കി.കമ്മീഷന്റെ അഭിഭാഷകനാണ് സരിതയുടേയും ഉമ്മന്‍ചാണ്ടിയുടേയും മുഖ്യമന്ത്രിയുടെ സന്തതസഹചാരികളുടേയും ഫോണ്‍ രേഖകള്‍കമ്മീഷനില്‍ തെളിവായി ഹാജരാക്കിയത്.

 

സരിതയുടെ ഒരു നമ്പരില്‍ നിന്നും 50ലധികം തവണ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ടെന്ന് രേഖകള്‍ പറയുന്നു.രണ്ടാമത്തെ ഫോണില്‍ നിന്ന് 42ഉം,മൂന്നാമത്തേതില്‍ നിന്ന് 28 തവണയും വിളിച്ചു.മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്ന് തിരിച്ചും സോളാര്‍ തട്ടിപ്പ് കെസിലെ പ്രതിയെ വിളിച്ചിട്ടുണ്ടെന്നും രേഖകള്‍ പറയുന്നു.

അത്രയും തവണ സംസാരിച്ചോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന മറുപടി സരൈത നല്‍കി.എംഎല്‍എ പിസി വിഷ്ണുനാഥിനെ ഒരു നമ്പരില്‍ നിന്ന് 175 തവണയും രണ്ടാമത്തെ ഫോണില്‍ നിന്ന് 12 തവണയുമാണ് വിളിച്ചത്,ജോപ്പനെ 1000ത്തിലധികം തവണയും ജിക്കുവിനെ 475 തവണയും തോമസ് കുരുവിളയെ 140 തവണയും വിളിച്ചിരുന്നു.മന്ത്രി ആര്യാടനെ 81 തവണ സരിത ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.2012-13 കാലഘട്ടത്തിലെ ഫോണ്‍ രേഖകളാണ് അഭിഭാഷകന്‍ ഇന്ന് ഹാജരാക്കിയത്.
പറഞ്ഞ പേരുകളില്‍ പലരും തിരിച്ച് വിളിച്ചതായൂം രേഖകള്‍ പറയുന്നുണ്ട്.മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ ലാന്റ് ഫോണില്‍ വിളിച്ച സമയങ്ങളില്‍ പലപ്പോഴും ഉമ്മന്‍ചാണ്ടി വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.ജോപ്പന്റേയും ജിക്കുവിന്റേയും സലിം രാജിന്റേയും ഫോണിലാണ് ഉമ്മന്‍ചാണ്ടിയെ താന്‍ ബന്ധപ്പെട്ടിരുന്നതെന്ന് സരിത നേരത്തെ തന്നെ മൊഴി നല്‍കിയിരുന്നു.ഇതിനെ സധൂകരിക്കുന്ന തെളിവുകളാണ് കമ്മീഷന് മുന്‍പില്‍ വന്നിരിക്കുന്നത്.എന്നാല്‍ ഒരാള്‍ മറ്റൊരാളെ വിളിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ വാദം.

 

മറ്റു പ്രമുഖരുമായി സരിത സംസാരിച്ചത് ഇങ്ങനെ:
ബെന്നി ബെഹന്നാന്‍ 8 തവണ
ചെന്നിത്തലയുമായി 3 തവണ
കെപി മോഹനന്‍ 3 തവണ
കെസി വേണുഗോപാല്‍ 52 തവണ
ഹൈബി ഈഡന്‍ 52.
ആര്യാടന്‍ മുഹമ്മദ് 80
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 13
എപി അനില്‍കുമാര്‍ 182
ഇങ്ങനെ പോകുന്നു സരിത വിളിച്ചവരുടെ രേഖകല്‍.ഇവരില്‍ പലരും സരിതയേയും നിരവധി തവണ തിരിച്ചും വിളിച്ചിട്ടുണ്ട്.ടി. സിദ്ധിഖിനെ വ്യക്തിപരമായി അറിയാമെന്നും അബ്ദുള്ളകുട്ടിയെ മൂന്ന് തവണ നേരില്‍ കണ്ടിട്ടുണ്ടെന്നും സരിത മൊഴി നല്‍കി.വിസ്താരം കമ്മീഷനില്‍ പുരോഗമിക്കുകയാണ്.

Top