സതീശനെയും സുധാകരനെയും തള്ളി !!മുഖ്യമന്ത്രിയെ പ്രശംസിച്ച് തരൂര്‍!! ‘നല്ല കാര്യങ്ങളില്‍ നല്ല വാക്കുകള്‍ പറയുമ്പോള്‍ രാഷ്ട്രീയം കാണരുത്..

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് ശശി തരൂര്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി വിജയന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്ന കാര്യങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.
ഇത് നല്ല കാര്യമാണെന്നും വ്യവസായികളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ധൈര്യപൂര്‍വ്വം ശ്രമിക്കുന്നുവെന്നും ലുലു മാള്‍ ഉദ്ഘാടന വേദിയില്‍ തരൂര്‍ പറഞ്ഞു.

ഒരു കാലത്ത് സമരങ്ങളും ഹര്‍ത്താലുകളുമായിരുന്നു വ്യവസായികളെ കേരളത്തില്‍ നിക്ഷേപ നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും വ്യവസായികളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ധൈര്യപൂര്‍വ്വം ശ്രമിക്കുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയോട് ഞാന്‍ ചെറിയൊരു വാക്ക് പറയട്ടേ.. അദ്ദേഹത്തിന്റെ പ്രസംഗം എനിക്ക് ഇഷ്ടപ്പെട്ടു. നമ്മുടെ നാടിന്റെ വികസനത്തിന് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങളെക്കുറിച്ച് ഞാന്‍ നല്ല വാക്കുകള്‍ പറയുമ്പോള്‍ അതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. കാരണം ഞാന്‍ വികസനത്തിന് വേണ്ടി നില്‍ക്കുന്ന ഒരു വ്യക്തിയാണ്.” ”ഐക്യരാഷ്ട്രസഭയില്‍ നിന്ന വരുന്നതിന്റെ മുന്‍പ് ഞാന്‍ കേരളത്തില്‍ വികസനം കൊണ്ടുവരാന്‍ നോക്കിയ വ്യക്തിയാണ്.

നിരവധി നിക്ഷേപകരോട് കേരളത്തെക്കുറിച്ച് പറഞ്ഞു. പക്ഷെ അവര്‍ ഹര്‍ത്താലുകള്‍, സമരങ്ങള്‍ തുടങ്ങിയ ചൂണ്ടിക്കാണിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് നിക്ഷേപങ്ങള്‍ കൊണ്ടുപോയി. ഇത്തരം കാര്യങ്ങളെ മാറ്റാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ട്. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. വ്യവസായികളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ധൈര്യപൂര്‍വ്വം ശ്രമിക്കുന്നുണ്ട്.

ഇന്ന് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളെ ഞാന്‍ സീരിയസായി എടുക്കുന്നു. ഈ നാട് നന്നാവണമെങ്കില്‍ തൊഴിലുകള്‍ അത്യാവശ്യമാണ്. എംഎ യൂസഫലി ചെയ്ത മാതൃക മറ്റ് വ്യവസായികളും സ്വീകരിക്കണം. കേരളത്തില്‍ ധൈര്യത്തോടെ നിക്ഷേപം നടത്താന്‍ വ്യവസായികള്‍ക്ക് ആത്മവിശ്വാസമുണ്ടാകണം.ബുദ്ധിമുട്ടുകളും തടസങ്ങളും സമരങ്ങളും ഹര്‍ത്താലുകളുമായിരുന്നു വ്യവസായികളെ പിന്തിരിപ്പിച്ചതെന്നും താന്‍ വികസനത്തിനു വേണ്ടി നില്‍ക്കുന്ന വ്യക്തിയാണെന്നും ശശി തരൂര്‍ പറഞ്ഞു.

Top