എല്ലാ ദിവസം പുതിയ വസ്ത്രം; മദ്യവും ഭക്ഷണവും 6000ത്തിനു മേലെ വാടകയുള്ള മുറികള്‍; എംഎല്‍എ മാരെ താമസിപ്പിക്കാന്‍ മാത്രം ചിലവ് ഒരു കോടി കഴിഞ്ഞു

ചെന്നൈ: മുഖ്യമന്ത്രി കസേരയിലേക്കുള്ള ലക്ഷ്യം നേടാന്‍ ശശികള ഒഴുക്കുന്നത് കോടികളാണ്. കുതിരക്കച്ചവടത്തന്റെ കണക്കുകളൊന്നും ഇപ്പോള്‍ പുറത്ത് വന്നിട്ടില്ലെങ്കില്‍ വന്‍ ഓഫറുകള്‍ നല്‍കിയാണ് എംഎല്‍എാരെ ശശികല ഒപ്പം കൂട്ടിയിരിക്കുന്നത്. തമിഴ് നാടകം ഒരാഴ്ച്ച പിന്നിടുമ്പോള്‍ മാത്ര എംഎല്‍എമാരുടെ താമസത്തിന് കോടികളാണ് ചിലവഴിച്ചിരിക്കുന്നത്.

ഒരാഴ്ചയ്ക്കിടെ റിസോര്‍ട്ടിലെ ബില്‍ ഒരു കോടിയിലേറെരൂപയായി. കൂവത്തൂരിലെ ഗോള്‍ഡന്‍ ബീച്ച് ബേ റിസോര്‍ട്ടില്‍ മൂന്നുതരത്തിലുള്ള 60 മുറികളാണുള്ളത്. 5500 രൂപ നിരക്കിലുള്ള ട്രാന്‍ക്വില്‍ മുറികള്‍. 6,600 രൂപ നിരക്കുള്ള ബേ വ്യൂ മുറികള്‍, 9,900 രൂപയുള്ള പാരഡൈസ് സ്യൂട്ടുകള്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്ന് തരത്തിലുള്ള മുറികളുംകൂടി 7000 രൂപ നിരക്കില്‍ ഒറ്റയടിക്കാണ് ശശികല ബുക്ക് ചെയ്തിരിക്കുന്നത്. റിസോര്‍ട്ടിലെ മുറിവാടക മാത്രം ഇതിനകം 25 ലക്ഷം മറികടന്നു. ഭക്ഷണം, വെള്ളം, മദ്യം തുടങ്ങിയവ പുറമെ. എംഎല്‍എമാരുടെ ആവേശം ചോരാതിരിക്കാന്‍ എല്ലാ ദിവസവും രാത്രി വമ്പന്‍ വിനോദ പരിപാടികളുമുണ്ട്. ഇരുനൂറോളം പേരാണ് റിസോര്‍ട്ടില്‍ താമസിക്കുന്നത്. എംഎല്‍എ മാര്‍ക്ക് പുറമെ പാര്‍ട്ടി നേതാക്കളുമുണ്ട്. ഇവര്‍ ഓരോരുത്തര്‍ക്കും 2000 രൂപ പ്രതിദിനം ചെലവായാല്‍പ്പോലും തുക 25 ലക്ഷം കടക്കും.

ബുധനാഴ്ച രാത്രി ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ യോഗത്തിനുശേഷമാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. ഇവരാരും ദീര്‍ഘനാളതത്തെ താമസത്തിനുവേണ്ട വസ്ത്രങ്ങളൊന്നും കൂടെക്കരുതിയിരുന്നില്ല. എല്ലാവര്‍ക്കും പുതിയ വസ്ത്രങ്ങള്‍ ശശികല നല്‍കിയതായാണ് റിപ്പോര്‍ട്ട്.. ദിവസം ഒരാള്‍ക്ക് ആയിരം രൂപ വീതം വസ്ത്രത്തിനും മുടക്കുന്നു. ആ ചെലവിപ്പോള്‍ 12 ലക്ഷം കടന്നു. ഏതായാലും ശശികല മുഖ്യമന്ത്രിയാവുകയാണെങ്കില്‍, വലിയൊരു തുക റിസോര്‍ട്ടില്‍ ചെലവിടേണ്ടിവരുമെന്നുതന്നെയാണ് കൂവത്തൂരില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

Top