പ്രവാസികളെ ക്രൂരമായി കൊന്ന് മൃതദേഹം തുണിയില്‍ പൊതിഞ്ഞ് നടുറോഡില്‍ കൊണ്ടുവയ്ക്കും; പേടിച്ച് വിറച്ച് പ്രവാസികള്‍

സൗദി അറേബ്യ : ജോലി തേടി എത്തുന്ന വിദേശികളെ ക്രൂരമായി കൊന്ന ശേഷം മൃതദേഹം തുണിയില്‍ പൊതിഞ്ഞ് നടുറോഡില്‍ കൊണ്ടുവയ്ക്കും. വിദേശികളെ
കൊന്ന് പ്രദര്‍ശിപ്പിക്കുന്ന ആ സീരിയല്‍ കില്ലറെ പേടിച്ചാണ് സൗദിയിലെ പ്രവാസികള്‍ ഇപ്പോള്‍ കഴിയുന്നത്. രണ്ടാഴ്ചക്കിടെ സൗദിയിലെ റോഡില്‍ മൂന്നാമത്തെ മൃതദേഹം കണ്ടെത്തിയതോടെ സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ചങ്കിടിപ്പ് വര്‍ധിച്ചിരിക്കുകയാണ്.

ജോലി തേടി സൗദിയില്‍ എത്തുന്ന വിദേശികളെ കൊന്നൊടുക്കുന്ന സീരിയല്‍ കില്ലറാണ് ഇതിന് പിന്നിലെന്ന ആശങ്ക പെരുകിയിരിക്കുകയാണ്. വിദേശികളെ തേടിപ്പിടിച്ച് ക്രൂരമായി കൊന്ന് പ്രദര്‍ശിപ്പിക്കുന്ന ഈ സീരിയല്‍ കില്ലര്‍ തുടര്‍ന്ന് മൃതദേഹം തുണിയില്‍ പൊതിഞ്ഞ് നടുറോഡില്‍ എടുത്ത് വച്ച് മടങ്ങുകയാണ് പതിവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചക്കിടെ ഇത്തരത്തില്‍ കൊല്ലപ്പെട്ട മൂന്ന് പേരും വിദേശികളാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top