മുംബൈ: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് കരുതാത്തതിന്റെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൈക്കലാക്കിയത് 10,000 കോടി രൂപയ്ക്ക് മുകളില്‍. മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പിഴ ഈടാക്കിയ ഇനത്തിലാണ് ഇത്രയും രൂപ കൊള്ളയടിച്ചത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
2016ല്‍ പിഴ ഈടാക്കുന്നത് നിര്‍ത്തിയെങ്കിലും വീണ്ടും ആരംഭിക്കുകയായിരുന്നു. എസ്ബിഐ ആണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ രൂപ പിഴയിനത്തില്‍ ഈടാക്കിയത്. മറ്റു ബാങ്കുകളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും അവരും പിഴ അടിസ്ഥാനത്തില്‍ വലിയ തുക ഈടാക്കിയിട്ടുണ്ടെന്നാണ് വിവരം.
ലോക്സഭാ എംപി ദിബ്യേന്ദു അധികാരിയുടെ ചോദ്യത്തിനു മറുപടി ആയാണ് ഇക്കാര്യങ്ങള്‍ പാര്‍ലമെന്റ് ഇക്കാര്യം അറിയിച്ചത്.