തിരുവനന്തപുരം: ഇടപാടുകാരെ കൊള്ളയടിക്കാന്‍ എസ് ബി ഐ. ഒരു എ.ടി.എം ഇടപാടിന് 25 രൂപ ഫീസ് ചുമത്തുമെന്ന് എസ്.ബി.ഐ. ജനങ്ങളെ കൊളളയടിക്കുന്ന തീരുമാനം പ്രഖ്യാപിച്ച് എസ് ബി ഐ കഴുത്തറപ്പന്‍ പൊതുമേഖലാ ബാങ്കാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണ്.
ഒരു എടിഎം ഇടപാടിന് 25 രൂപയാണ് സര്‍വീസ് ചാര്‍ജ്. പുതിയ നിരക്ക് ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വരും. നിലവില്‍ ഒരു മാസം അഞ്ചു തവണ എടിഎം സേവനങ്ങള്‍ സൗജന്യമായിരുന്നു ഇതാണ് ഇല്ലാതാക്കുന്നത്. മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കാനും എസ്ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
ഇരുപത് മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ അയ്യായിരം രൂപവരെ മാത്രമേ ഇനി സൗജന്യമായി മാറാന്‍ സാധിക്കൂ. ഇതിനു മുകളില്‍ നോട്ടുകള്‍ മാറുകയാണെങ്കില്‍ ഒരു നോട്ടിന് രണ്ടുരൂപ വച്ച് അല്ലെങ്കില്‍ ആയിരം രൂപയ്ക്ക് അഞ്ചുരൂപ വച്ച് ഈടാക്കാനാണ് നിര്‍ദേശം. ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ തമ്മിലുള്ള പണം കൈമാറുന്നതിനും പിന്‍വലിക്കുന്നതിനും സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പണത്തിന്റെ മൂല്യമനുസരിച്ചാണ് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ നിര്‍ദേശിക്കുന്നത്
ഇതിന്റെ ഏറ്റവും വലിയ അപകടം ഇനി മറ്റെല്ലാ ബാങ്കും ഈ നയം പിന്തുടരും എന്നാണ്. ജനങ്ങളുടെ എല്ലാ ഇടപാടുകളും ദേശ സാല്കൃത ബാങ്കുകള്‍ വഴിയാക്കിയിട്ട് ഇത്തരത്തില്‍ ഇരുട്ടടി നല്കുക തീര്‍ത്തും അനീതിയാണ്. ബാങ്ക് അക്കൗണ്ടുകള്‍ നിലനിര്‍ത്താന്‍ ജനത്തിനു മാസം ഒരു തുക അക്കൗണ്ടില്‍ കരുതേണ്ട ഗതികേടാണിപ്പോള്‍. ഇതിനകം 100ലധികം സര്‍വീസുകള്‍ക്കാണ് എസ്.ബി.ടി സര്‍വീസ് ചാര്‍ജുകള്‍ പുതുക്കി നിശ്ചയിക്കുകയോ ഏര്‍പെടുത്തുകയോ ചെയ്തത്. ഒന്നും സൗജന്യമില്ലെന്ന മുന്നറിയിപ്പാണ് ജനങ്ങള്‍ക്ക് നല്കുന്നത്