എസ്ബിഐ പലിശ നിരക്കുകള്‍ കുറച്ചു: പുതിയ നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍

ദില്ലി: രാജ്യത്തെ പൊതുമേഖലാ ബാങ്കായ എസ്ബിഐ പലിശനിരക്കുകള്‍ കുറച്ചു. സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശയില്‍ നിന്ന് 0.5 ശതമാനമാണ് എസ്ബിഐ കുറച്ചിട്ടുള്ളത്. പുതുക്കിയ പലിശ നിരക്ക് ജൂലൈ 31 മുതല്‍ പ്രാബല്യത്തില്‍ വന്നു. നേരത്തെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ ഒരു കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4 ശതമാനം പലിശയായിരുന്നു നല്‍കിയിരുന്നതെങ്കില്‍ ഇത് 3.5 ശതമാനമായി പരിഷ്കരിച്ചതായി എസ്ബിഐ വ്യക്തമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ ടേം ഡെപ്പോസിറ്റ് നിരക്കുകള്‍ 50 പോയിന്‍റായി ഉയര്‍ത്തിയിരുന്നു.

Top