എസ്.ബി.റ്റി എടിഎമ്മുകള്‍ ഇന്നു രാത്രി മുതല്‍ നാളെ രാവിലെ വരെ പ്രവര്‍ത്തിക്കില്ല

എസ്ബിഐയുടെ കംപ്യൂട്ടര്‍ ശൃംഖലയിലേക്ക് എസ്.ബി.റ്റി ഇടപാടുകാരുടെ എല്ലാ അക്കൗണ്ട് വിവരങ്ങളും
മാറ്റുന്നതിനാൽ എസ്.ബി.റ്റി എടിഎമ്മുകള്‍ ഇന്നു രാത്രി മുതല്‍ നാളെ രാവിലെ വരെ പ്രവര്‍ത്തിക്കില്ല
ഇന്നും നാളെയുമായാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഡേറ്റാ കൈമാറ്റം നടക്കുന്നത്. ഇതോടെ എസ്ബിറ്റി ഇടപാടുകാര്‍ക്ക് എസ്ബിഐയുടെ എല്ലാ സേവനങ്ങളും ലഭ്യമാകും.

ഡേറ്റാ കൈമാറ്റം നടക്കുന്നതിനാല്‍ എസ്ബിറ്റിയുടെ കീഴിലുണ്ടായിരുന്ന എടിഎമ്മുകളുടെ പ്രവര്‍ത്തനം ഇന്നു രാത്രി 11.15 മുതല്‍ നാളെ രാവിലെ 11.30 വരെ നിര്‍ത്തിവയ്ക്കും. എസ്ബിഐയുടെ ഇടപാടുകള്‍ ഇന്നു രാത്രി 11.15 മുതല്‍ നാളെ രാവിലെ ആറു വരെയും രാജ്യവ്യാപകമായി മരവിപ്പിക്കും. കോര്‍പറേറ്റ്, സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍ അക്കൗണ്ടുകളുടെ ഇടപാടുകള്‍ ഇന്നു രാത്രി എട്ടു മുതല്‍ തടസ്സപ്പെടും. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണം പിന്‍വലിക്കല്‍, അടയ്ക്കല്‍ തുടങ്ങിയ സേവനങ്ങളൊന്നും ഈ 12 മണിക്കൂര്‍ നേരത്തു ലഭിക്കില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എസ്ബിഐ ഈയിടെ ഏര്‍പ്പെടുത്തിയ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴയെന്ന പരിഷ്‌കാരവും മറ്റും ഫീസുകളും പഴയ എസ്ബിറ്റി ഇടപാടുകാര്‍ക്കും ബാധകമാകും. അഞ്ച് അനുബന്ധ ബാങ്കുകളില്‍ എസ്ബിറ്റിയുമായാണ് എസ്ബിഐയുടെ ആദ്യ ഡേറ്റാ കൈമാറ്റം. തുടര്‍ന്നുള്ള ആഴ്ചകളില്‍ മറ്റു അനുബന്ധ ബാങ്കുകളുടെ ഡേറ്റ എസ്ബിഐയുമായി സംയോജിപ്പിക്കുന്നതിനാല്‍ മെയ് 27 വരെ എസ്ബിഐ ഇടപാടുകള്‍ തടസ്സപ്പെടും.

അഞ്ച് അനുബന്ധ ബാങ്കുകളുമായുള്ള ഡേറ്റാ സംയോജനത്തിനു ശേഷം എസ്ബിഐ ഇടപാടുകാരുടെ എണ്ണം 50 കോടി കവിയും. രാജ്യത്തെ ഏറ്റവും വലിയ ഓറക്കിള്‍ ഡേറ്റാബേസും (500 ടെറാബൈറ്റ്) ഇതോടെ എസ്ബിഐക്കു സ്വന്തമാകും.

Top