എസ്ബിടി ലയനം: ടെക്‌നോപാർക്ക് ജീവനക്കാരിയും തട്ടിപ്പിനിരയായി; നഷ്ടമായത് 20,000 രൂപ

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: എസ്ബിടി – എസ്ബിഐ ലയനത്തിന്റെ പേരിൽ തട്ടിപ്പ്. ടെക്‌നോപാർക്ക് ജീവനക്കാരിയ്ക്കു നഷ്ടമായത് 20,000 രൂപ.
തിരുവനന്തപുരം സ്വദേശിന് സിബിനയക്കാണ് പണം നഷ്ടമായത്. പുതിയ എ.ടി.എം കാർഡ് നൽകാമെന്ന പേരിൽ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ് നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉച്ചയ്ക്ക് 12 മണിയോടെ ഇത് സംബന്ധിച്ച് സന്ദേശം വന്നതായും തുടർന്ന് മുംബൈയിൽ നിന്ന് അക്കൗണ്ട് വിവരങ്ങൾ ചോദിച്ച് ഫോൺ കോൾ വരികയായിരുന്നു. തുടർന്ന് അക്കൗണ്ടിൽ നിന്ന് 20000 പിൻവലിച്ചതായി സന്ദേശം എത്തുകയായിരുന്നെന്നും പണം നഷ്ടപ്പെട്ട സിബിന പറഞ്ഞു. സംഭവത്തിൽ ബാങ്കിൽ വിവരം അറിയിച്ചതായും പോലീസിൽ രേഖാമൂലം പരാതി നൽകുമെന്നും അവർ അറിയിച്ചു.

ഇത്തരത്തിൽ കൂടുതൽ പരാതികൾ ബാങ്കിന് ലഭിക്കുന്നുണ്ടെന്നും പരാതികൾ രഹസ്യമായി പരിശോധിക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

Top