ന്യൂഡല്‍ഹി:മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ക്ക് പൊലീസ് ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി. മുക്കാല്‍ ലക്ഷത്തോളം വരുന്ന സ്ത്രീ തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശമാണ് നിരോധനത്തിലൂടെ നിഷേധിക്കപ്പെട്ടിരിക്കുന്നതെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.ഡാന്‍സ് ബാറുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ അന്തസ് സംരക്ഷിക്കാനും അശ്ളീല ഡാന്‍സ് പരിപാടികള്‍ തടയുന്നതിനും സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണെമന്നും കോടതി ചൂണ്ടിക്കാട്ടി.
2005ലാണ് ബാറുകളിലെ ഡാന്‍സ് പരിപാടിക്കെതിരെ മഹാരാഷ്ട്ര പൊലീസ് രംഗത്ത് വരുന്നത്. ഡാന്‍സിനത്തെുന്ന സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് അയക്കുന്നുവെന്ന കാരണത്താലാണ് ഡാന്‍സ് ബാറുകള്‍ക്ക് പൊലീസിന്‍െറ പൂട്ടുവീണത്. പിന്നീട് 2014ല്‍ മഹാരാഷ്ട്ര നിയമസഭ ബാറുകളില്‍ ഡാന്‍സ് നിരോധിച്ച് നിയമം പാസാക്കുകയും എല്ലാ രാഷ്ട്രീയ കക്ഷികളും ഇത് അംഗീകരിക്കുകയുമായിരുന്നു.
എന്നാല്‍ ഹോട്ടല്‍ -ബാര്‍ ഉടമകള്‍ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. മഹാരാഷ്ട്രയില്‍ 700ഓളം ഹോട്ടല്‍-ബാറുകളിലായി 7500 യുവതികളാണ് ഈ ജോലി ചെയ്യുന്നത്. നിരോധത്തിലൂടെ തങ്ങള്‍ വേശ്യാവൃത്തിയിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുമെന്ന് നര്‍ത്തകിമാരുടെ സംഘടന പ്രതികരിച്ചിരുന്നു