ഇറ്റാനഗര്‍: പ്രധാനാധ്യാപകനെ കുറിച്ച് അശ്ലീല പരാമര്‍ശ നടത്തിയതിന് 88 വിദ്യാര്‍ഥികളെ വിവസ്ത്രരാക്കി. അരുണാചല്‍ പ്രദേശിലെ പാപ്പും പരെ ജില്ലയിലെ താനി കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തില്‍ നവംബര്‍ 23നാണ് വിവാദ സംഭവം. അധ്യാപകരുടെ നടപടി വിവാദമായിരിക്കുകയാണ്. ആറാം ക്ലാസ്സിലെയും ഏഴാം ക്ലാസ്സിലെയും 88 കുട്ടികളെയാണ് അധ്യാപകര്‍ വിവസ്ത്രരാക്കി ശിക്ഷ നടപ്പാക്കിയത്.
വിദ്യാര്‍ഥികള്‍ നവംബര്‍ 27ന് വിദ്യാര്‍ഥി യൂണിയനെ വിവരമറിയിക്കുന്നതോടെയാണ് വിഷയം ചര്‍ച്ചയാവുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പ്രധാന അധ്യാപകനെയും സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനിയെയും ചേര്‍ത്ത് അശ്ലീല പരാമര്‍ശം നടത്തിയ കടലാസ് അധ്യാപകര്‍ക്ക് ലഭിച്ചതാണ് വിവാദ ശിക്ഷാവിധിയിലേക്ക് അധ്യാപകരെ നയിച്ചത്. തുടര്‍ന്ന് മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് മറ്റ് കുട്ടികളുടെ മുഴുവന്‍ മുമ്പില്‍ വെച്ച് ആരോപണ വിധേയരായ കുട്ടികളോട് വസ്ത്രമൂരാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഒന്നോ രണ്ടോ പേരുടെ പക്വതയില്ലാത്ത പെരുമാറ്റത്തിനാണ് 88 വിദ്യാര്‍ഥികള്‍ക്ക് നേരെ ഹീനമായ ശിക്ഷാ നടപടി കൊക്കൊള്ളാന്‍ അധ്യാപകരെ പ്രേരിപ്പിച്ചത്. ഇത്തരത്തിലുള്ള ശിക്ഷാ നടപടി സ്വീകരിക്കുന്നതിന് മുമ്പ് കുട്ടികളുടെ രക്ഷിതാക്കളെ അധ്യാപകര്‍ വിവരം ധരിപ്പിച്ചിരുന്നില്ലെന്നും പോലീസ് പറയുന്നു.
കുട്ടികളുടെ അഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയില്‍ പെരുമാറുന്നത് നിയമ വിരുദ്ധമാണെന്ന് അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ്സ് കമമറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തെറ്റുകള്‍ മാതൃകാപരമായി തിരുത്തുക എന്നതാണ് അധ്യാപകരുടെ ധര്‍മ്മമെന്നും ഇത്തരത്തിലുള്ള നടപടി ഒരിക്കലും സ്വീകാര്യമായ തിരുത്തല്‍ നടപടിയല്ലെന്നും അത്തരം ശിക്ഷാ വിധികള്‍ നടപ്പാക്കുന്നത് ബാലാവകാശത്തിനെതിരാണെന്നും കോണ്‍ഗ്രസ്സ് ആരോപിച്ചു. മൂന്ന് അധ്യാപകരടെ പേരിലും എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തു.