സ്വരാജ് എംഎല്‍എ ഇത് നാണം കെട്ട പണി; സ്‌കൂള്‍ കൗണ്‍സിലേഴ്‌സ് നേടിയെടുത്ത അവകാശത്തിന്റെ പങ്കുപറ്റാന്‍ എംഎല്‍എയുടെ കളളകഥ

കണ്ണൂര്‍: തൊഴിലാളി സംഘടനകള്‍ സമരം ചെയ്ത് നേടിയ അവകാശത്തിന്റെ പങ്കുപറ്റാന്‍ യുവ എംഎല്‍എയുടെ നാണം കെട്ട കളി. ഏറെ കാലമായുള്ള ആവശ്യമായിരുന്നു സകൂള്‍ കൗണ്‍സിലര്‍മാരുടെ വേതന വര്‍ദ്ധനവ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരവധി നിവേദനങ്ങളും സമരങ്ങളും നടത്തിയെങ്കിലും അനൂകുലമായ തീരുമാനമെടുക്കാമെന്ന് ആശ്വാസ വാക്കുകള്‍ മാത്രമായിരുന്നു ഇവര്‍ക്ക് ലഭിച്ചത്.

എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ ഈ ആവശ്യവുമായി സംഘടന വീണ്ടും രംഗത്തെത്തി. സിപിഎം അനൂകൂല സംഘടന എന്ന ഇളവും ഉന്നയിക്കുന്ന ആവശ്യത്തിലെ ന്യായവും കാര്യങ്ങള്‍ വേഗത്തിലാക്കി. ഇതിനായി ദിവസങ്ങളോളം സംഘടനാ നേതാക്കള്‍ തലസ്ഥാനത്ത് തമ്പടിച്ചു. സര്‍ക്കാര്‍ തീരുമാനം ഫയലുകള്‍ മാറി മറിഞ്ഞ് ഉത്തരവായി പുറത്തിറങ്ങും വരെ സെക്രട്ടറിയേറ്റില്‍ അതിനു പിന്നാലെ കൂടി. അങ്ങിനെ നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് ശമ്പളവര്‍ദ്ധനവ് നടപ്പിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ അതിനിടയിലാണ് ഇതിലൊനും ചെറുവിരല്‍ പോലും അനക്കാതിരുന്ന സ്വരാജ് എംഎല്‍എ അവകാശവാദവുമായി എത്തിയത്. സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ചതിന് പിന്നില്‍ താനാണെന്നാണ് യുവ എംഎല്‍എയുടെ വാദം.

എം.സ്വരാജിന്റെ അവകാശവാദം പൊളളയാണെന്ന് സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സംഘടനയായ കേരള സ്‌കൂള്‍ കൗണ്‍സിലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നു.

അസോസിയേഷന്റെ മൂന്ന് വനിതാ നേതാക്കള്‍ ദിവസങ്ങളോളം സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളുടെ ഓഫീസില്‍ കയറിയിറങ്ങി നേടിയെടുത്തതാണ് ഓണറേറിയ വര്‍ദ്ധനവെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ സഹായിച്ചതായും ഇവര്‍ വ്യക്തമാക്കുന്നു.

തങ്ങളുടെ പരിശ്രമത്തിന്റെ ഫലമായി ഒരോ വകുപ്പുകളില്‍ നിന്നും ലഭിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ക്ക് യഥാസമയം അപേക്ഷ നല്‍കി കൈപ്പറ്റി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കൗണ്‍സിലര്‍മാരുടെ വേതന വര്‍ദ്ധനവിന് പിന്നില്‍ താനാണെന്ന് വരുത്തിതീര്‍ക്കാന്‍ എംഎല്‍എ കിണഞ്ഞ് ശ്രമിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. ഇതിനായി അടുത്തകാലത്ത് കൗണ്‍സിലര്‍മാരില്‍ നാമമാത്രമായ വിഭാഗത്തെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ചേര്‍ത്ത് രൂപീകരിച്ച സംഘടനയെ ഉപയോഗപ്പെടുത്തുന്നതായും ഇവര്‍ ചൂണ്ടികാണിക്കുന്നു.

തങ്ങളുടെ പ്രവര്‍ത്തനത്തെ എംഎല്‍എ ചെറുതായി കാണിച്ചതായും ഇവര്‍ പറഞ്ഞു. 2008 മുതല്‍ സ്‌കൂളുകളില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തുവരുന്ന എംഎസ്ഡബ്ല്യു, എംഎ ബിരുദദാരികളായ കൗണ്‍സിലര്‍മാര്‍ക്ക് 12500 രൂപയായിരുന്നു ലഭിച്ചു വന്നത്. ഇതിന്റെ 50 ശതമാനം വര്‍ദ്ധനയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

കൂടാതെ അഞ്ച് വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് 1000 രൂപ വേറെയും നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. വേതന വര്‍ദ്ധനവിനായുളള വര്‍ഷങ്ങളുടെ ആവശ്യത്തിനാണ് പരിഹാരമായതെന്ന് ഇവര്‍ പറഞ്ഞു. മുന്‍ തൃശൂര്‍ ജില്ലാ എസ് എഫ് ഐ നേതാവും മലപ്പുറത്തെ ഒരു നഴ്‌സിങ് സംഘടനാ നോതാവും സ്വരാജിന്റെ പേര് പറഞ്ഞ് പണപ്പിരിവിനിറങ്ങിയതായും ഇവര്‍ പരാതിപെടുന്നു.

Top