
പോക്‌സോ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പ്രിന്‍സിപ്പല്‍ പ്രദീപ് കുമാര്‍ വി.വിയാണ് പാലക്കാട് മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ വഴി ലഭിച്ച പരാതിയിലാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് മോശമായി ഇടപ്പെട്ടുവെന്നാണ് പരാതി. കഴിഞ്ഞ നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം.
സ്‌കൂള്‍ അസംബ്ലിയില്‍ ബോധം നഷ്ടപ്പെട്ട വിദ്യാര്‍ഥിനിയെ സ്റ്റാഫ് റൂമില്‍ ഇരുത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയെന്നാണ് പരാതി. തുടര്‍ന്ന് വിദ്യാര്‍ഥിനി വീട്ടിലറിയിക്കുകയായിരുന്നു. വീട്ടുകാരാണ് കാര്യം ചൈല്‍ഡ് ലൈനിനെ അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പരാതി പൊലീസിന് കൈമാറുകയായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
എന്നാല്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് പ്രതിയുടെ മൊഴി.