എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കും.നീക്കങ്ങളുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ. ബെംഗളൂരു കലാപത്തില്‍ പങ്കെന്ന് മന്ത്രി!!

ബെംഗളൂരു: എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കും.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ട് . നിരവധി സംസ്ഥാന സർക്കാരുകളുടെ ശുപാർശയും ഉണ്ടായിരിക്കയാണ് .അതേസമയം എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) സംഘടനകലെ കർണാടകത്തിൽ നിരോധിക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി .കര്‍ണാടക സര്‍ക്കാര്‍ എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കാന്‍ ഒരുങ്ങുന്നു. ബെംഗളൂരു കലാപത്തില്‍ ഇവര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് മന്ത്രി കെഎസ് ഈശ്വരപ്പ പറഞ്ഞു. നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും നോട്ടപ്പുള്ളിയാണ് ഇരുസംഘടനകളും. കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. കേരളത്തിലും അതിന് ശ്രമമുണ്ടായെങ്കിലും നടന്നിരുന്നില്ല. ഓഗസ്റ്റ് 20ന് ചേരുന്ന കര്‍ണാടക മന്ത്രിസഭാ യോഗം നിരോധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

ബെംഗളൂരു കലാപം രാഷ്ട്രീയ വൈരത്തെ തുടര്‍ന്നുള്ള അക്രമമാണെന്നാണ് ബിജെപി അറിയിക്കുന്നത്. വര്‍ഗീയ കലാപമല്ലെന്ന സൂചനയും നല്‍കിയിരുന്നു. കലാപവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാക്കള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കലാപത്തിന് ഇവര്‍ വഴിയൊരുക്കിയെന്നാണ് കണ്ടെത്തല്‍. അക്രമികള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്ന് യുവാക്കള്‍ കൊലപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടിയെടുക്കാന്‍ സമ്മര്‍ദത്തിലാണ്. ഒരുപാട് ഗ്രൂപ്പുകളും സംഘടനകളും ഇവരെ നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഈശ്വരപ്പ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റവന്യൂ മന്ത്രി ആര്‍ അശോകയും രണ്ട് സംഘടനകളെയും നിരോധിക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. ബെംഗളൂരുവിലെ അക്രമങ്ങള്‍ ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. ബിജെപിക്കുള്ളില്‍ ഇരുസംഘടനകളെയും നിരോധിക്കണമെന്ന ആവശ്യം ശക്തമാക്കിയിരുന്നു. ബെംഗളൂരുവില്‍ മാത്രമല്ല മുമ്പ് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നടന്ന അക്രമങ്ങളിലും എസ്ഡിപിഐയ്ക്ക് പങ്കുണ്ടെന്ന് അശോക പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളെയാണ് അറസ്റ്റ് ചെയ്തത്. മുമ്പും വര്‍ഗീയ കലാപങ്ങള്‍ക്ക് ഇവര്‍ ശ്രമിച്ചിട്ടുണ്ടെന്ന് അശോക പറഞ്ഞു.

ഉപമുഖ്യമന്ത്രി സിഎന്‍ അശ്വന്ത് നാരായണനും രണ്ട് സംഘടനകളെയും നിരോധിക്കാന്‍ ഒരുങ്ങുകയാണെന്ന് സ്ഥിരീകരിച്ചു. അതേസമയം ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളും എസ്ഡിപിഐയുടെ ഗൂഢാലോചനയാണ് ബെംഗളൂരു നഗരത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വ്യക്തമാക്കി. കേസില്‍ 206 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് കോര്‍പ്പറേറ്റര്‍ ഇര്‍ഷാദ് ബീഗത്തിന്റെ ഭര്‍ത്താവ് കലീം പാഷയും അറസ്റ്റിലായവരില്‍ ഉണ്ട്. കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ മൂര്‍ത്തിയുടെ മരുമകന്‍ നവീന്റെ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റാണ് നഗരത്തില്‍ അക്രമത്തിന് തുടക്കമിട്ടത്.

Top