മൊബൈല്‍ കോണ്‍ഗ്രസിന് 22 മുതല്‍ തുടക്കമാകും

കൊച്ചി: ന്യൂജന്‍ മൊബൈല്‍ മോഡലുകള്‍ അവതരിപ്പിക്കപ്പെടുന്ന ഈ വര്‍ഷത്തെ ലോക മൊബൈല്‍ കോണ്‍ഗ്രസിന് തിങ്കളാഴ്ച ബാഴ്‌സലോണയില്‍ തുടക്കമാകും. ലോകത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍, മൊബൈല്‍ഫോണ്‍ നിര്‍മാണ കമ്പനികളടക്കം നിരവധി കമ്പനികള്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങളുമായി എത്തുന്ന വേദിയാണിത്. ഫെബ്രുവരി 25നാണ് കോണ്‍ഗ്രസ് അവസാനിക്കുക.

ഏകദേശം 2000ഓളം കമ്പനികളാണ് ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തുന്നത്. ഇവയുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി 20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രദര്‍ശനവേദിയും ഒരുക്കിയിട്ടുണ്ട്. പുതിയ സ്മാര്‍ട്‌ഫോണുകളുടെ അവതരണം സെമിനാറുകള്‍ എന്നിവയാണ് ഓരോദിവസവും നടക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്ലാക്ക്‌ബെറി ബിബി 10, ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഐഒ, എച്ച്ടിസി വണ്‍ എം10, ഡിസയര്‍ ടി7, സോണി, എല്‍ജി, ലെനോവ, മോട്ടോ, സാംസങ്ങ് തുടങ്ങിയവയുടേയും പുതിയ മോഡലുകള്‍ ഇക്കുറി അവതരിപ്പിക്കപ്പെടാനിരിക്കുകയാണ്.

Top