കൊച്ചി:കേരളത്തിൽ ബലഹീനമായിരിക്കുന്ന കോൺഗ്രസിനെ വിഴുങ്ങാൻ ഘടക കക്ഷികൾ .കോൺഗ്രസ് തളരുമ്പോൾ അത് മുതെലെടുക്കാൻ മുന്നിൽ നിൽക്കുന്നത് മുസ്ലിം ലീഗ് തന്നെയാണ് .മുന്നണിയിലെ പ്രബലൻ ആയ മുസ്ലിം ലീഗ് കോൺഗ്രസിൽ അപ്രമാദിത്വം നേടാൻ ശ്രമിക്കയാണ് .സമ്മർദ്ധ തന്ത്രത്തിലൂടെ അഞ്ചുമാത്രിമാരെയും മുന്നണിയിൽ പ്രമുഖ മന്ത്രി സ്ഥാനങ്ങളും നേടി എടുത്ത ലീഗിപ്പോൾ കൂടുതൽ സീറ്റ് നേടി മുന്നണിയിൽ ഒന്നാകാൻ ശ്രമിക്കയാണ് .മുന്നണി വിട്ടവരുടെ നിയമസഭാ സീറ്റുകളില്‍ കണ്ണുംനട്ട് ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസിനു പുറമേ മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് (ജേക്കബ് ) കക്ഷികളാണ് അധികസീറ്റിനായി അരയും തലയും മുറുക്കുന്നത്.
കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗവും ലോക് താന്ത്രിക് ജനതാദളും മുന്നണി വിട്ടതിലൂടെ ഒഴിവു വന്ന സീറ്റുകള്‍ക്കായാണ് ഘടകകക്ഷികളുടെ ഇടി. കേരളാ കോണ്‍ഗ്രസ് (എം) കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റില്‍ പരമാവധി ഏഴെണ്ണം ജോസഫ് വിഭാഗത്തിനു നല്‍കിയേക്കും. ബാക്കി വരുന്ന എട്ടു സീറ്റിനും ജനതാദള്‍ മത്സരിച്ച ആറ് സീറ്റുമടക്കം 14 സീറ്റിനു വേണ്ടിയാണ് ചരടുവലികള്‍ ശക്തമാകുന്നത്. കുറഞ്ഞത് 30 സീറ്റെങ്കിലും വേണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ്. മലബാറില്‍ കൂടുതല്‍ സീറ്റ് ലഭിക്കുന്നതിനൊപ്പം തിരുവനന്തപുരത്ത് കഴക്കൂട്ടവും കോട്ടയം ജില്ലയില്‍ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി സീറ്റുകളിലൊന്നുമാണ് അവര്‍ നോട്ടമിടുന്നത്.
കഴിഞ്ഞതവണ മത്സരിച്ച 87 ല്‍നിന്ന് സീറ്റ് 95 വരെയെങ്കിലും ഉയര്‍ത്തണമെന്ന ആഗ്രഹത്തോടെ കോണ്‍ഗ്രസും. ജോസഫ് പക്ഷത്തിനു തൊടുപുഴ, കടുത്തുരുത്തി, കോതമംഗലം, ഇരിങ്ങാലക്കുട, കുട്ടനാട് സീറ്റുകള്‍ നല്‍കാമെന്നാണു ധാരണ. സമ്മര്‍ദമേറിയാല്‍ തിരുവല്ലയോ മറ്റേതെങ്കിലും ഒരു സീറ്റോ കൂടി നല്‍കിയേക്കും. സി.എഫ്. തോമസിന്റെ സീറ്റായിരുന്ന ചങ്ങനാശേരി കൂടി ജോസഫ് ആവശ്യപ്പെടുന്നുണ്ട്. ആര്‍.എസ്.പി, ജേക്കബ് ഗ്രൂപ്പുകളും കുടുതല്‍ സീറ്റുകള്‍ ചോദിക്കുന്നുണ്ട്.
ഫോര്‍വേഡ് ബ്ലോക്കിനും സി.എം.പി.ക്കും ഒരോ സീറ്റ് നല്‍കിയേക്കും. സി.പി.ജോണിനു വേണ്ടിയാണ് സി.എം.പിക്കു സീറ്റ് നല്‍കുന്നത്. സീറ്റ് കാര്യത്തില്‍ കോണ്‍ഗ്രസും ലീഗും അനൗപചാരിക ചര്‍ച്ച തുടങ്ങിയെന്നാണു വിവരം. കഴിഞ്ഞ തവണ 24 സീറ്റിലാണ് ലീഗ് മത്സരിച്ചത്. രണ്ടോ മൂന്നോ എണ്ണം ലീഗിനു കൂടുതല്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പില്ല. മറ്റു ഘടകകക്ഷികളുടെ കാര്യത്തില്‍ എതിര്‍പ്പുണ്ടുതാനും. തദ്ദേശ സ്ഥാപനങ്ങളിലും ഇതേ നീക്കമാണ് മുന്നേറുന്നത്.