സമാന്തര കമ്മിറ്റികള്‍ രൂപീകരിക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും!കോണ്‍ഗ്രസിൽ പൊട്ടിത്തെറി. മുതിര്‍ന്ന നേതാക്കള്‍ കടുത്ത നിലപാടിലേക്ക്.സതീശനും സുധാകരനും പാർട്ടിയുടെ അന്തകരാകുന്നു

കൊച്ചി :കോൺഗ്രസ് ഗുരുതര പ്രതിസന്ധിയിലേക്ക് .അച്ചടക്കത്തിന്റെയും സെമി കേഡറിന്റെയും പേര് പറഞ്ഞു സുധാകരനും സതീശനും പാർട്ടിയെ നശിപ്പിക്കുന്നു . കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അതിരൂക്ഷമായി പാര്‍ട്ടിക്ക് ഉള്ളിലെ പ്രതിസന്ധി പൊട്ടിത്തെറിയിലേക്ക് എത്തി നിൽക്കെയാണ് . പുനഃസംഘടനയും അവഗണനയും തുടര്‍ന്നാല്‍ സമാന്തര കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന മുന്നറിപ്പാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കെപിസിസി പുനഃസംഘടനയ്ക്ക് പിന്നാലെ ഉയര്‍ന്ന അസ്വാരസ്യങ്ങള്‍ ഏറ്റവും ഒടുവില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും ഉള്‍പ്പെടെ യുഡിഎഫ് യോഗം ബഹിഷ്‌കരിക്കുന്ന നിലയില്‍ എത്തിയതോടെയാണ് അതൃപ്തി മറ നീക്കി പുറത്ത് വന്നത്. പിന്നാലെ കോണ്‍ഗ്രസിലെ വിഭാഗീയതയില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികളും ആശങ്ക അറിയിച്ചുകഴിഞ്ഞു

പുതിയ നേതൃത്വം കെപിസിസിയുടെ ചുമതല ഏറ്റെടുത്തതിന് ശേഷം തീരുമാനങ്ങളെടുക്കുന്നത് ഏകപക്ഷീയമാണെന്നാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രധാന പരാതി. പക്ഷപാതപരമായ അച്ചടക്ക നടപടികളും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നേതാക്കളുടെ നിലപാട്. ബോധപൂര്‍വ്വമുള്ള അവഗണന പരിധി വിടുന്ന സാഹചര്യത്തില്‍ ഇനി വിട്ടുവീഴ്ച വേണ്ടന്നാണ് തീരുമാനം. പരാതികള്‍ അവഗണിക്കുന്ന ഹൈക്കമാന്‍ഡ് നിലപാടിലും മുതിര്‍ന്ന നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. പുന സംഘടനയിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് പുതിയ നേതൃത്വത്തിന്റെ നീക്കമെന്ന ആരോപണവും ഉയര്‍ത്തുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞദിവസം കെപിസിസി ഭാരവാഹികളുടെ ക്യാമ്പ് സന്ദര്‍ശിച്ച രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട അവഗണനയാണ് വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുന്നതിനുള്ള പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. പ്രശ്‌നപരിഹാരത്തിന് ഹൈക്കമാന്‍ഡും കാര്യക്ഷമമായി ഉടപെടാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇനിയും കാത്തിരിപ്പ് തുടരില്ലെന്ന സന്ദേശമാണ് നേതാക്കള്‍ നല്‍കുന്നത്. അവഗണന തുടരുന്ന സാഹചര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാനാണ് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും തീരുമാനം. എതിര്‍പ്പ് അവഗണിച്ച് പുനസംഘടനയുമായി മുന്നോട്ടു പോയാല്‍ സമാന്തര കമ്മിറ്റി രൂപീകരിക്കാനാണ് ആലോചിക്കുന്നത്. അനുനയ നീക്കം ഉണ്ടായില്ലെങ്കില്‍ പൂര്‍ണ്ണ ബഹിഷ്‌കരണത്തിലേക്ക് നീങ്ങാനാണ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും തീരുമാനം.

നിലപാട് കടുപ്പിക്കും എന്ന മുന്നറിയിപ്പ് നല്‍കാന്‍ ആയിരുന്നു ഇന്നലെ യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചത്. നേതാക്കളുടെ ബഹിഷ്‌ക്കരണത്തില്‍ മുസ്ലിംലീഗ് ഉള്‍പ്പെടെ ഘടകകക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ മുസ്ലീം ലീഗ് നേതാവും പികെ കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ആശയവിനിമയം നടത്തി.എന്നാല്‍, മുതിര്‍ന്ന യുഡിഎഫ് യോഗം ബഹിഷ്‌കരിക്കുന്ന നിലപാട് ഉണ്ടായിട്ടും പ്രശ്‌നങ്ങള്‍ ഇല്ലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും ഉള്ളത്. ജനാധിപത്യ പാര്‍ട്ടിക്കകത്ത് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നാണ് ഇരുവരുടെയും അസാന്നിധ്യത്തെക്കുറിച്ച് കെ സുധാകരന്‍ പ്രതികരിച്ചത്. എന്ത് കൊണ്ട് ചിലര്‍ യോഗത്തിനെത്തിയില്ലെന്ന് തനിക്കറിയില്ല. ഇതിലും വലിയ കൊടുങ്കാറ്റ് വന്നിട്ടും തളര്‍ന്നിട്ടില്ല. ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതില്‍ അസ്വാഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. എന്തെങ്കിലും വിയോജിപ്പുകള്‍ ഇരുവരും പാര്‍ട്ടിയെ അറിയിച്ചിട്ടില്ലെന്നും കെ സുധാകരനും യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് സതീശന്‍ വിശദീകരിച്ചു. ഇരുവരും യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടു നിന്നതിന്റെ കാരണമറിയില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പ്രതികരിച്ചത്. ഇരുവരുമായി ചര്‍ച്ച നടത്തും. എല്ലാ കാര്യങ്ങളും അവരോടും ആലോചിച്ചാണ് ചെയ്യാറുള്ളത്. നേതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ആരും എതിര്‍പ്പ് ഉന്നയിച്ചിട്ടില്ലെന്നും പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്നും താരീഖ് അന്‍വര്‍ വ്യക്തമാക്കി.

Top