സുധാകരന് ഹൈക്കമാന്റിന്റെ താക്കീത് !പരസ്യ പ്രസ്താവനയ്ക്കില്ലെന്ന് കെ.സുധാകരന്‍..

കൊച്ചി: കോൺഗ്രസിലെ കലാപം ശക്തമാകുമ്പോൾ കേന്ദ്ര നേതൃത്വം സുധാകരന് വാർണിങ് കൊടുത്തതായി സൂചന .മുതിർന്ന നേതാക്കളെ പിണക്കി മുന്നോട്ടു പോകുണ്ണ നയം തുടർന്നാൽ നടപടി ഉണ്ടാകും എന്ന് മുന്നറിയിപ്പ് കൊടുത്തു കഴിഞ്ഞു .അതിനാൽ പരസ്യ പ്രസ്താവനയ്ക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കോണ്‍ഗ്രസിലെ പ്രതിസന്ധി ഘടകകക്ഷികള്‍ക്ക് ആശങ്കയുണ്ടാക്കുന്നത് സ്വാഭാവികമാണെന്ന് കെ. സുധാകരന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ തന്നെയാണ്. ഡയറി ഉയര്‍ത്തിക്കാട്ടിയത് ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയതിന് തെളിവായാണെന്നും കെ. സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനകത്ത് ബിജെപി അനുകൂല വികാരമില്ല. ബിജെപിയുടേത് സ്വപ്‌നം മാത്രമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരമാവധി എല്ലാ ആളുകളേയും അനുനയിപ്പിച്ചുകൊണ്ട് ജനാധിപത്യപരമായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നത്. മാധ്യമങ്ങള്‍ അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. കോണ്‍ഗ്രസിനെ ശക്തമാക്കുകയാണ് ലക്ഷ്യം. ഒരുപാട് പ്രതീക്ഷകളുമായാണ് കെ.പി.സി.സി നേതൃത്വം ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. പ്രതീക്ഷയോടെയാണ് മുന്നോട്ടുപോകുന്നതെന്നും കെ. സുധാകരന്‍ വിശദീകരിച്ചു.

അതേസമയം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എ വി ഗോപിനാഥ് തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അദ്ദേഹത്തെ പാര്‍ട്ടിയില്‍ ശക്തിപ്പെടുത്താനുള്ള ശ്രമമായിരിക്കും കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ചെയ്യുകയെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘പാലക്കാട്ടെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് എ വി ഗോപിനാഥ് രാജിതീരുമാനമെടുത്തത്. അതെന്നോട് ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ അദ്ദേഹവും ഞാനും തമ്മിലുള്ള ബന്ധം അതീവ ദൃഡമാണ്. അങ്ങനെ എന്നെ കയ്യൊഴിയാന്‍ അദ്ദേഹത്തിന് കഴിയില്ല. പാര്‍ട്ടി വിട്ട് ഗോപിനാഥ് എങ്ങോട്ടും പോകില്ലെന്ന ആത്മവിശ്വാസം എനിക്കുണ്ട്’. കെ സുധാകരന്‍ പ്രതികരിച്ചു.

‘പരമാവധി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. പക്ഷേ അതിന് വേണ്ടി പാര്‍ട്ടിയുടെ അച്ചടക്കവും പ്രവര്‍ത്തനങ്ങളുടെ സുതാര്യതയും തടസപ്പെടുത്താനാവില്ല. ഇതുവരെയും എല്ലാവരോടും പറഞ്ഞിരുന്നത് സഹകരിച്ച് മുന്നോട്ടുപോകണമെന്നാണ്. സഹകരിക്കാത്തവരെ നിര്‍ബന്ധിപ്പിക്കാനുള്ള മെക്കാനിസമൊന്നും പാര്‍ട്ടിയിലില്ല. ഇത്രയും കാലം പാര്‍ട്ടിക്കൊപ്പം നിന്നവര്‍ പാര്‍ട്ടിക്ക് ഹാനികരമാകുന്ന പ്രവര്‍ത്തി ചെയ്യുന്നത് ഉചിതമാണോ എന്ന് പരിശോധിക്കണം. ആ അഭ്യര്‍ത്ഥന മാനിക്കണമെന്നാണ് നേതൃത്വത്തിന് പറയാനുള്ളത്.

ഈ വിഷയത്തെ കുറിച്ചുള്ള പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയതാണ്. വീണ്ടുമൊരു ചര്‍ച്ചയ്ക്ക് താത്പര്യമില്ല. അത് പാര്‍ട്ടിയുടെ ഗുണത്തിന് വേണ്ടിയാണ്. വിവാദങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനം. ഡിസിസി അധ്യക്ഷ നിയമനം ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനമാണ്. അത് സംസ്ഥാന നേതൃത്വമല്ല തീരുമാനിക്കുന്നത് എന്നും കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

Top