മിനിറ്റിനു ലക്ഷങ്ങള്‍ വാങ്ങുന്ന ഹാരീഷ് സാല്‍വെ വാദിച്ചിട്ടും പിണറായി സര്‍ക്കാരിന് അടിതെറ്റി; സെന്‍കുമാര്‍ കേസില്‍ ധൂര്‍ത്തടിച്ചത് കോടികള്‍

കൊച്ചി: ലക്ഷങ്ങള്‍ വക്കീല്‍ ഫീസ് നല്‍കി ഏറ്റവും വലിയ വക്കീലിനെ തന്നെ സെന്‍കുമാര്‍ കേസില്‍ എത്തിച്ചെങ്കിലും സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ ഏറ്റുവാങ്ങി.

മിനിറ്റിനു ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന ഹരീഷ് സാല്‍വെയുടെ കൂടി ഉപദേശം കേട്ടാണ് പിണറായി മുഖ്യന്‍ സുപ്രീം കോടതിയില്‍ രണ്ടാമതും ഹര്‍ജി നല്‍കിയത്. എന്നാല്‍ സാല്‍വെയുടെ ഉപദേശങ്ങളെല്ലാം വെട്ടിച്ചുരുക്കി പെട്ടിയിലാക്കി സുപ്രീംകോടതി തിരിച്ചയച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടിക്കണക്കിനു രുപയാണ് ഈ ഒരു കേസിനു വേണ്ടി മാത്രം സര്‍ക്കാര്‍ ദൂര്‍ത്തടിച്ചത്. നിയമോപദേശം തേടിയും ഡെല്‍ഹി യാത്രകള്‍ നടത്തിയും പിണറായിയും സര്‍ക്കാര്‍ വൃത്തങ്ങളും കോടികള്‍ പൊടിച്ചു. മിനിറ്റിനു ലക്ഷങ്ങള്‍ വാങ്ങുന്ന സാല്‍വെയെയും ശിഷ്യന്‍മാരെയും തീറ്റി പോറ്റാന്‍ വേണ്ടി മാത്രം സര്‍ക്കാര്‍ ഖജനാവ് നന്നായി വിയര്‍ത്തു.

മുഖ്യമന്ത്രി കസേരയില്‍ ഇരുന്നതു മുതല്‍ പിണറായിയുടെ നിലപാടുകള്‍ വിവാദങ്ങളിലാണ്. മന്ത്രിമാര്‍ വരുത്തി വയ്ക്കുന്ന പൊല്ലാപ്പുകള്‍ വേറെ. വിശ്വസ്തനും മന്ത്രി സഭയിലെ രണ്ടാമനുമായ ഇ.പി. ജയരാജനെ പുറത്താക്കേണ്ടി വന്നതോടെ തന്നെ പിണറായി മന്ത്രി സഭയുടെ നില തെറ്റി. ഇതിനു പിന്നാലെ ശശീന്ദ്രന്റെ ഹണി ട്രാപ്പ്, മണിയുടെ വിവാദ പ്രസംഗങ്ങള്‍ എന്നു വേണ്ട പിണറായി സര്‍ക്കാരന്റെ നില തെറ്റിക്കുന്ന സംഭവങ്ങള്‍ ഏറെയാണ്.
ഇതിനു പിന്നാലെയാണ് സെന്‍കുമാര്‍ വിഷയത്തിലെ തിരിച്ചടി സര്‍ക്കാരിനു ഇരുട്ടടിയാകുന്നത്. ആദ്യം തന്നെ സെന്‍കുമാറിനെ തിരിച്ചെടുത്തിരുന്നെങ്കില്‍ നിസാരമായി പോകുമായിരുന്ന സംഭവം ഇപ്പോള്‍ വലിയ വിവാദമായി മാറി. മന്ത്രിമാര്‍ക്കിടയില്‍ പോലും അഭിപ്രായ വ്യത്യാസങ്ങള്‍ ശക്തമായി. എന്തിനു വേണ്ടിയാണ് പിണറായി ഇത്തരം പൊല്ലാപ്പുകള്‍ കാട്ടികൂട്ടുന്നതെന്നാണ് സിപിഐയും ചോദിക്കുന്നത്.

Top