സ്വന്തം ലേഖകൻ
ചെന്നൈ: തമിഴ്‌നാട്ടിലെ സിനിമാ സീരിയൽ മേഖലയെ പിടിച്ചു കുലുക്കി സീരിയൽ നടിയുടെയും സംഘത്തിന്റെയും പെൺവാണിഭം. മണിക്കൂറിനു അരലക്ഷം മുതൽ ഒരു ലക്ഷം രൂപ വരെ വിലയിട്ടാണ് സീരിയൽ നടിമാരെ സംഘം പെൺവാണിഭത്തിനു നിയോഗിച്ചിരിക്കുന്നത്. ഇത് ഗുരുതരമായ കുറ്റകൃത്യമായാണ് വിലയിരുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രമുഖ സീരിയലിന്റെ മറവിലാണ് വൻ പെൺവാണിഭ റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. സീരിയൽ സംഘത്തിനു സംഭവത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ജനപ്രിയ ടെലിവിഷൻ പരമ്പരയായ വാണി റാണിയിലെ സംഗീതയെ പെൺവാണിഭത്തിന് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഇതു സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തായത്. പെൺവാണിഭം നടത്തുന്നതിനിടെ ചെന്നൈ പനയൂരിലെ സ്വകാര്യ റിസോർട്ടിൽ വച്ചാണ് ഇവരെ പിടികൂടിയത്. റിസോർട്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘത്തിൽ തമിഴ് സീരിയൽ സിനിമാ മേഖലയിലെ മുപ്പതിലേറെ യുവ നടിമാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. സീരിയലിന്റെ മറവിൽ പെൺകുട്ടികളെ കെണിയിൽപ്പെടുത്തി സംഘത്തിൽ എത്തിക്കുന്നവരും പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
രാധികാ ശരത് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാണി റാണി ഉൾപ്പെടെ നിരവധി സീരിയലുകളിലൂടെ തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സംഗീത. യുവനടിമാരെ ഉപയോഗിച്ച് പെൺവാണിഭം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റിസോർട്ടിൽ റെയ്ഡ് നടത്തിയത്. റെയ്ഡിൽ നടിയോടൊപ്പം സുരേഷ് എന്നൊരാളും അറസ്റ്റിലായിട്ടുണ്ട്. വേശ്യാവൃത്തിയിൽ അകപ്പെട്ട മൂന്ന് യുവനടിമാരെ പൊലീസ് ഇവിടെ നിന്നും രക്ഷപ്പെടുത്തി.
വാണി റാണിക്ക് പുറമേ ചെല്ലമേ, അവൾ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള സംഗീത കറുപ്പ് റോജ, തമിൾസെൽവം തനിയാർ അഞ്ജലും തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ടിവി മുഖമാണ്. വാണി റാണി സീരിയൽ നേരത്തേയും വിവാദത്തിൽ പെട്ടിട്ടുണ്ട്. ഈ സീരിയിലെ മറ്റൊരു നടിയും സീരിയലിന്റെ മാനേജരും തമ്മിൽ പാതിരാത്രിയിൽ നടന്ന അടിപിടി ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു നടിയെ വേശ്യാവൃത്തിക്ക് പൊലീസ് പിടികൂടുന്നത്.
സൺ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന, ജനശ്രദ്ധ നേടിയ സീരിയലാണ് വാണി റാണി. രാധിക ശരത്ത് കുമാർ ഇരട്ടവേഷത്തിലെത്തുന്ന സീരിയലിൽ സബിത റായി എന്ന നടി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സീരിയലിന്റെ മാനേജരായ സുകുമാരനുമായി നടി സബിത അവിഹിത ബന്ധം തുടർന്ന് വരികയായിരുന്നുവത്രെ. ഭാര്യയും കുട്ടികളും വേനൽ അവധിക്ക് സ്വന്തം വീട്ടിലേക്ക് പോയ സമയം നോക്കി സുകുമാരൻ സബിതയെ അപ്പാർട്മെന്റിലേക്ക് ക്ഷണിച്ചു. പണം തരാം എന്ന് പറഞ്ഞാണത്രെ മാനേജർ നടിയെ അപ്പാർട്മെന്റിലേക്ക് ക്ഷണിച്ചത്. പണം നൽകാത്തതിനെ തുടർന്ന് അർദ്ധരാത്രിയിൽ ഇരുവർക്കുമിടയിൽ വലിയ അടിപിടിയായി. അപ്പാർട്ട്മെന്റിൽ നിന്ന് വഴക്ക് നടുറോഡിലേക്ക് മാറി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനിടെ സോഷ്യൽ മീഡിയയിലും യുട്യൂബിലും പ്രചരിക്കുന്നുമുണ്ട്.