ആലപ്പുഴ: മലയാളത്തിലെ പ്രശസ്തമായ ടിവി സീരിയലിലെ അമ്മ വേഷം കൈകാര്യം ചെയ്ത നടി പീഡനത്തിനിരയായത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പീഡനം നടന്നതായി നടി പരാതിയില്‍ പറയുന്നത്. ഫോണ്‍ വിളിച്ച് സംസാരിച്ച് അടുപ്പത്തിലായ സിയ എന്ന യുവാവ് വളരെ പതിയെ നടിയുമായി അടുക്കുകയായിരുന്നു. തുടര്‍ന്ന് നടിയെ കയ്യിലെടുക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി സമ്മാനിക്കുകയും ബന്ധം വളര്‍ത്തുകയുമാണ് ചെയ്തത്.
ഇത്തരത്തില്‍ വശീകരിച്ച യുവാവ് പല സ്ഥലത്തുവച്ചും പലതവണ പീഡിപ്പിച്ചുവെന്നാണ് നടി പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ യുവാവുമായി ഏറെ അടുത്തെങ്കിലും അയാളുടെ വ്യക്തിവിവരങ്ങള്‍ തിരക്കാതെയാണ് ഇയാളുമായി ഇടപെട്ടതെന്നത് പൊലീസിനെപോലും അമ്പരപ്പിച്ചിരിക്കുകയാണ്. യുവാവിനെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ നടിക്ക് അറിവുണ്ടായിരുന്നുള്ളൂ.
തന്റെ അശ്ലീല ദൃശ്യങ്ങള്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് കണ്ടാണ് നടി പരാതിയുമായി കായംകുളം പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായത്. യുവാവിന്റെ ചതി അമ്മ നടിയെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതവുമായിരുന്നു. സീരിയല്‍ നടിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒക്കെയാണ് പ്രതി ദൃശ്യങ്ങള്‍ അയച്ചു നല്‍കിയത്.
ഡിസംബര്‍ മുതല്‍ പീഡനം നേരിട്ടതായാണ് ഇവര്‍ നല്‍കിയ പരാതിയില്‍ ഉള്ളത്. ഹോട്ടല്‍ മുറിയിലും വീട്ടിലും അതിക്രമിച്ച് നല്‍കി തന്നെ പീഡിപ്പിച്ചു വെന്നാണ് നടി നല്‍കിയ പരാതിയില്‍ ഉള്ളത്. തന്റെ അനുവാദം കൂടാതെയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് എന്നും നടിയുടെ പരാതിയിലുണ്ട്. വാട്സ് അപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന തന്റെ അശ്‌ളീല ദൃശ്യങ്ങളാണ് നടിയെ ഞെട്ടിച്ചത്.
ദൃശ്യങ്ങള്‍ തന്റേത് തന്നെയെന്നും അതിന്റെ പിന്നിലാരെന്ന് മനസിലാക്കിയുമാണ് അമ്മ നടി പരാതിയുമായി കായംകുളം പൊലീസിനെ സമീപിച്ചത്. യുവാവുമായി അടുക്കുമ്പോള്‍ യുവാവിന്റെ ഊരും പേരും ശരിയായി മനസിലാക്കുന്നതിലും സീരിയല്‍ നടിക്ക് തെറ്റുപറ്റി. യുവാവ് ഗള്‍ഫിലാണ് എന്ന് മാത്രമാണ് പൊലീസിന് അറിയാവുന്നത്. അതുകൊണ്ട് തന്നെ ഗള്‍ഫിലുള്ള യുവാവിനെ അവിടെ നിന്ന് പൊക്കുന്നതിനുള്ള ശ്രമത്തിലാണ് കായംകുളം പൊലീസ്. അതിനായി ഉടന്‍ തന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇവര്‍ പുറപ്പെടുവിക്കും.
മലയാളത്തിലെ പ്രമുഖ ചാനലില്‍ അമ്മ വേഷം ചെയ്യുന്ന സ്ത്രീയുടെ ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇതോടെയാണ് പരാതിയുമായി നടി രംഗത്ത് വന്നത്. തന്നെ ചതിച്ചുവെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
എറണാകുളം സ്വദേശി സിയ (37) എന്ന യുവാവ് അറുപത്തിയൊന്നുകാരിയായ തന്നെ ഫോണ്‍ മുഖേന പരിചയപ്പെട്ടെന്നും സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കി, ഫോണ്‍ ചെയ്തു വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്. ഈ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.