ശാലിനി (Herald Special )
ബഹറിന്‍: ഇന്ത്യയില്‍ കടുത്ത ആഭ്യന്തര പ്രശ്നങ്ങളാണ് നില നില്‍ക്കുന്നത്. ആറു മാസത്തിനകം പുതിയ കൊണ്ഗ്രെസ് ഉദയം ചെയ്യും. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ തുടച്ചു നീക്കുമെന്നും കൊണ്ഗ്രെസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . ജാതിയുടെയും മതത്തിന്റെയും പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. തൊഴില്‍ ഇല്ലായ്മ മൂലം യുവാക്കളില്‍ വിദ്വേഷം ഉണ്ടാകുന്നു. രാജ്യത്ത് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപെടുന്നില്ല എന്നും രാഹുല്‍ ഗാന്ധി ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിനില്‍ പറഞ്ഞു.
കൊണ്ഗ്രെസ് അധ്യക്ഷനായ ശേഷം ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നത്.കൊണ്ഗ്രെസ് സംഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാകി.
തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, ആരോഗ്യം, കൃഷി,വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ ലക്‌ഷ്യം വച്ച് കൊണ്ഗ്രെസ് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി . സ്വതന്ത്ര ഇന്ത്യയില്‍ തൊഴില്‍ ഇല്ലായ്മ മൂലവും മത സ്പര്‍ദ്ദകള്‍ മൂലവും നില നില്‍ക്കുന്ന വിദ്വേഷങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു .