വിവാഹത്തിനു മുമ്പും സംയുക്തയുമായി ശാരീരികമായ ബന്ധപ്പെട്ടുവെന്ന് നടൻ വിഷ്ണുകാന്ത്.ഭാര്യാ- ഭര്‍ത്താവ് എന്ന നിലയില്‍ കൂടുതല്‍ സംസാരിക്കാനോ ഇടപഴകാനോ ഉള്ള അവസരം സംയുക്തയുടെ അച്ഛന്‍ നല്‍കിയില്ല.അതാണ് പ്രശ്നങ്ങൾക്ക് തുടക്കം .തമിഴ് ടെലിവിഷന്‍ രംഗത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു വിഷ്ണുകാന്തും സംയുകതയും. ഇരുവരും ഒരുമിച്ചപ്പോള്‍ ആരാധകര്‍ ഏറെ സന്തോഷിച്ചു. എന്നാല്‍ ആ ദിവസത്തിന് ദിവസങ്ങളുടെ മാത്രം ആയുസേ ഉണ്ടായിരുന്നുള്ളു. വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയും മുമ്പ് ഇരുവരും പിരിയുകയായിരുന്നു. കഴിഞ്ഞ ദിവസം തങ്ങള്‍ക്കിടയില്‍ നടന്നത് എന്തെന്ന് വിഷ്ണുകാന്ത് തുറന്ന് പറഞ്ഞിരുന്നു.
ഇനി സംയുക്തയുമായി ചേര്‍ന്ന് പോവാന്‍ യാതൊരു തരത്തിലും പറ്റില്ല എന്നാണ് വിഷ്ണുകാന്ത് ഇപ്പോള്‍ പറയുന്നത്. അതിനുള്ള കാരണങ്ങളും താരം പറയുന്നുണ്ട്. തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളും നിലവിലെ അവസ്ഥയുമൊക്കെ വിഷ്ണുകാന്ത് വെളിപ്പെടുത്തുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ഒരുമിച്ച് അഭിനയിച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഏഴ് മാസം പ്രണയിച്ച ശഏഷമാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. ഈ സമയത്തായിരുന്നു സംയുക്തയുടെ അച്ഛന്റെ കടന്നു വരവ്. അദ്ദേഹം ആവശ്യത്തിനും അനാവശ്യത്തിനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ഇതോടെ മനസമാധാനം നഷ്ടമായി. ഫോണ്‍ എടുക്കാതെ വന്നു. വരനെ കാണുന്നില്ലെന്ന് സംയുകതയും കുടുംബവും പരാതി കൊടുത്തതോടെ പോലീസ് ഇടപെടുകയായിരുന്നുവെന്നാണ് വിഷ്ണുകാന്ത് പറയുന്നത്.
പോലീസിനോട് തന്റെ ഭാഗം പറഞ്ഞു. പിന്നീട് പ്രശ്നങ്ങളൊന്നും ഇല്ലാതെ വിവാഹം നടന്നു. എന്നാല്‍ അവളുടെ അച്ഛന്റെ ഇടപെടലുകള്‍ പിന്നേയും തുടര്‍ന്നു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും താമസിക്കുന്ന സ്ഥലത്ത് വന്ന് അച്ഛന്‍ തങ്ങളുടെ പ്രൈവസി നശിപ്പിച്ചു. ഭാര്യാ – ഭര്‍ത്താവ് എന്ന നിലയില്‍ തങ്ങള്‍ക്ക് കൂടുതല്‍ സംസാരിക്കാനോ ഇടപഴകാനോ ഉള്ള അവസരം അച്ഛന്‍ നല്‍കിയിരുന്നില്ലെന്നും വിഷ്ണുകാന്ത് പറയുന്നു. ഇതിനിടെയാണ് സംയുക്തയ്ക്ക് പിരിയഡ്‌സ് ആകുന്നതും അനാവശ്യമായി വഴക്കിട്ട് അവള്‍ വീടു വിട്ടു പോകുന്നതെന്നുമാണ് നടന്‍ പറയുന്നത്.
പിന്നീട് സോഷ്യല്‍ മീഡിയിയല്‍ നിന്ന് ഫോട്ട്സ് എല്ലാം ഡിലീറ്റ് ചെയ്തു. ഇതോടെ പ്രശഅനം ഗുരുതരമാണെന്ന് മനസിലായി. പിന്നാലെ സംയുക്ത ലൈവിലൂടെ വിഷ്ണുവിനെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇനി സംയുകതയുമായി ഒരു ബന്ധവും വേണ്ടെന്നാണ് തീരുമാനം എന്നാണ് വിഷ്ണുകാന്ത് പറയുന്നത്.
കുറച്ച് കൂടെ പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ആലോചിക്കാമായിരുന്നു എന്നും താരം പറയുന്നുണ്ട്. തനിക്കെതിരെ ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്ന് പലതും വിളിച്ച് പറഞ്ഞതിന് ശേഷമാണ് ഇനി ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ല എന്ന് എനിക്ക് തോന്നിയത്. തുടരെ തുടരെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തു.
ഇതിനെല്ലാം ശേഷം സംയുക്തയെ കുറിച്ചുള്ള ചില പേഴ്സണല്‍ കാര്യങ്ങള്‍ അവരുടെ തന്നെ സുഹൃത്തുക്കള്‍ എനിക്ക് അയച്ചു തന്നുവെന്നും വിഷ്ണുകാന്ത് പറയുന്നു. അത് കൂടെ കണ്ടതിന് ശേഷം ഇനി മുന്നോട്ട് പോകാന്‍ പറ്റില്ല എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു താനെന്നാണ് നടന്‍ പറയുന്നത്. സംയുകതയുടെ കഴിഞ്ഞ കാലത്തെ കുറിച്ചുളള വീഡിയോകളും മറ്റു തെളിവുകളുമാണ് സുഹൃത്ത് അയച്ചു തന്നത്. അവര്‍ ഇപ്പോഴും തന്റെ ഭാര്യയായതിനാലും സ്ത്രീ ആയതിനും അതൊന്നും പരസ്യപ്പെടുത്തുന്നില്ല എന്നും വിഷ്ണുകാന്ത് പറയുന്നു.
എന്തുകൊണ്ട് ഈ തെളിവുകള്‍ വിവാഹത്തിന് മുമ്പ് തന്നില്ല എന്ന് താന്‍ സുഹൃത്തിനോട് ചോദിച്ചിരുന്നു. എന്നാല്‍ വിവാഹത്തോടെ എ്ല്ലാം മാറുമെന്നാണ് താന്‍ കരുതിയതെന്നാണ് സുഹൃത്ത് പറഞ്ഞതെന്നും വിഷ്ണുകാന്ത് പറയുന്നു. അതേസമയം, പ്രശ്നങ്ങള്‍ എല്ലാം പറഞ്ഞ് അവസാനിപ്പിക്കാനും സംസാരിക്കാനും താന്‍ ശ്രമിച്ചിരുന്നുവെന്നും നടന്‍ പറയുന്നു. എന്നാല്‍ തന്നെ അവള്‍ എല്ലായിടത്തും നിന്നും ബ്ലോക്ക് ചെയ്തു. അവളുടെ ബന്ധവുമായി സംസാരിച്ചതിന് തനിക്കെതിരെ കേസ് കൊടുത്തുവെന്നും നടന്‍ പറയുന്നു.
കൂടാതെ തന്റെ പക്കലുള്ള തെളിവുകള്‍ ഉപയോഗിച്ചാല്‍ തനിക്കെതിരെ ബ്ലാക്ക് മെയിലിംഗിന് കേസ് കൊടുക്കാനുള്ള സാധ്യതയുള്ളതായും വിഷ്ണുകാന്ത് ചൂണ്ടിക്കാണിക്കുന്നുണ്ട്. താന്‍ സംയുക്തയുടെ സൗന്ദര്യം കണ്ടല്ല പ്രണയിച്ചത്. അച്ഛനില്ലാത്തതിന്റെ വിഷമം പറഞ്ഞപ്പോള്‍ സിമ്പതി തോന്നിയതാണെന്നാണ് നടന്‍ പറയുന്നത്.
സംയുക്ത വളരെ നന്നായി സംസാരിക്കും. ആ സംസാരത്തിലാണ് വീണതെന്നാണ് നടന്‍ പറയുന്നത്. പ്രണയത്തിലായതിന് ശേഷം ശാരീരികമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. വിവാഹത്തിലേക്ക് അടുത്തപ്പോള്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടും പിന്മാറാത്തതിന് കാരണം അതായിരുന്നുവെന്നാണ് നടന്‍ പറയുന്നത്. താന്‍ പണത്തിനും പ്രശ്‌സ്തിയ്ക്കും വേണ്ടിയാണ് വിവാഹം കഴിച്ചതെന്നാണ് ഇപ്പോള്‍ പറയുന്നതെന്നാണ് നടന്‍ ചൂണ്ടിക്കാണിക്കുന്നത്. കല്യാണം കഴിച്ചത് എന്നാണ്.
ഹണിമൂണിന് കൂട്ടി പോയില്ല എന്നൊക്കെ പറഞ്ഞാണ് ഡൈവോഴ്സിന് കേസ് കൊടുത്തിരിയ്ക്കുന്നതെന്നും നടന്‍ പറയുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസം തങ്ങള്‍ ഇരുവര്‍ക്കും ഷൂട്ടിങ് ഉണ്ടായിരുന്നു. പിന്നീടുള്ള പതിനഞ്ച് ദിവസത്തിനുള്ളിലാണ് ഈ പ്രശ്‌നങ്ങളുണ്ടാകുന്നതും പിരിയുന്നതുമെന്നാണ് വിഷ്ണുകാന്ത് പറയുന്നത്.