നേഹാ, നാളെ ഒരു ഷോർട്ട് ഡ്രസ്സ് ഇട്ടു വരാൻ പറ്റുമോ?സിനിമയിൽ ഗ്ലാമർ റോളാണ്.ഓഡിഷനിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നേഹാ സക്‌സേന

ചെന്നൈ: മമ്മൂട്ടിചിത്രം കസബയിലൂടെയും മോഹന്‍ലാല്‍ നായകനായി എത്തിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലൂടെയും മലയാളികള്‍ക്ക് പരിചയമുള്ള നടിയാണ് നേഹാ സക്‌സേന. അന്യ ഭാഷയില്‍ നിന്നുമാണ് താരം മലയാള സിനിമയിലേക്ക് എത്തിയത് .കസബയിലെ സൂസനായാണ് മലയാളത്തിലെ അരങ്ങേറ്റം. ശേഷം മുന്തിരി വള്ളികൾ തളിർക്കുമ്പോളെന്ന ചിത്രത്തിലും നേഹ വേഷമിട്ടു. ജീമ്പൂമ്പാ, ലേറ്റ് മാര്യേജ് തുടങ്ങിയ ചിത്രങ്ങളിലും നേഹ കഥാപാത്രമായി.

തന്റെ ബാല്യകാലവും അമ്മയുടെ സ്വാധീനവുമാണ് നേഹക്ക് പറയാനുണ്ടായിരുന്നത്. അച്ഛനെ ഒന്ന് കാണാൻ പോലും അവസരം നല്കാതെയായിരുന്നു വിധിയുടെ വിളയാട്ടം. കുടുംബനാഥന്മാരാരും ഇല്ലാത്ത വീട്ടിൽ അമ്മയായിരുന്നു നേഹയുടെ ശക്തി.ബാല്യത്തിൽ ഭക്ഷണം വാങ്ങാൻ പണം ഇല്ലാതിരുന്ന ഒൻപതു ദിവസങ്ങൾ അമ്മയും താനും പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞതും നേഹ ഓർക്കുന്നു. എന്നാലും ആരോടും കൈനീട്ടരുതെന്നായിരുന്നു അമ്മയുടെ ഉപദേശം. വളർന്നതിൽ പിന്നെ ആ അമ്മക്ക് എല്ലാം നേടിക്കൊടുക്കുന്നതിലായിരുന്നു നേഹയുടെ സന്തോഷം. മകൾ നടിയാവുന്നതിൽ അമ്മക്ക് താൽപ്പര്യം ഇല്ലായിരുന്നു. അമ്മ അറിയാതെ മോഡലിംഗ് ചെയ്തായിരുന്നു നേഹയുടെ തുടക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്യനാട്ടുകാരിയാണെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നേഹ സക്‌സേന. അമ്മക്കൊപ്പം ജീവിതത്തിൽ പടപൊരുതി സിനിമയിലെത്തിയ നടി. ഏവിയേഷൻ മേഖലയിൽ നിന്നുമാണ് സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. അന്യഭാഷക്കാരിയാണെങ്കിലും മലയാള സിനിമയാണ് ഇവർക്ക് നടിയെന്ന നിലയിൽ ഐഡന്റിറ്റി നേടിക്കൊടുത്തത്. പക്ഷെ കാസ്റ്റിങ് കൗച്ച് ദുരനുഭവം എല്ലാവരെയും പോലെ അനുഭവിക്കേണ്ട അവസ്ഥയെപ്പറ്റി ഒരു അഭിമുഖത്തിൽ താരം തുറന്നു പറയുന്നു.

കുറുക്കുവഴികളിലൂടെ പോകരുത്. നേർവഴിക്കു പോയാൽ ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല.’ എന്ന ഉപദേശമാണ് നേഹ സക്‌സേനക്ക് അമ്മ നൽകിയത്. ഇപ്പോഴും താൻ അത് പിന്തുടരുന്നു എന്ന് നേഹ പറയുന്നു. നേഹയുടെ പഠനത്തിനും മറ്റുമായി അമ്മയെടുത്ത ലോണുകൾ മുഴുവനും ജോലി ചെയ്തു വീട്ടിയത് നേഹയാണ്. വീട്ടുജോലി ചെയ്തു വരെ നേഹ ബോർഡ് എക്‌സാം എഴുതാനുള്ള പണം കണ്ടെത്തിയിരുന്ന</p>
തുളു ഭാഷയിലെ ‘റിക്ഷ ഡ്രൈവർ’ എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. അതിൽ തന്നെ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചു. ബെംഗളൂരു ലീല പാലസിൽ ജോലി ചെയ്യുമ്പോഴാണ് മോഡലിങ് സിനിമാ മോഹം തലയ്ക്കു പിടിച്ചത് എന്ന് നേഹ പറയുന്നു

നേഹ ഫാഷൻ ഷോകൾ ചെയ്യാൻ തുടങ്ങി. സിനിമക്ക് വേണ്ടി ഒഡിഷനുകളിലും പങ്കെടുത്തു. ‘ആ സമയത്ത് കാസ്റ്റിങ് കൗച്ച് എന്താണെന്ന് എനിക്കറിയില്ല. അങ്ങനെയൊരു വാക്കുപോലും കേട്ടിട്ടില്ല. ഒഡിഷനുകൾക്കു പോകുമ്പോൾ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എനിക്ക് നല്ല ഉയരമുണ്ട്. എന്റേത് നല്ല കണ്ണുകളാണ്. നല്ല ഫീച്ചേഴ്സാണ്. ഓഡിഷന് പോയി അടുത്ത ദിവസം സംവിധായകരിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ കോ ഓർഡിനേറ്റർമാരിൽ നിന്നോ മോശമായ ഫോൺകോളുകൾ വരാൻ തുടങ്ങി.

നേഹാ, നാളെ ഒരു ഷോർട്ട് ഡ്രസ്സ് ഇട്ടു വരാൻ പറ്റുമോ?’ എന്നായിരിക്കും ചോദ്യം. ‘എന്തിനാ ഷോർട്ട് ഡ്രസ്സ് ഇട്ടു വരുന്നേ’ എന്ന് ചോദിച്ചാൽ, ‘സിനിമയിൽ ഗ്ലാമർ റോളാണ്. മാഡം ഓഡിഷന് വന്നത് സൽവാർ കമ്മീസിട്ടല്ലേ’ എന്നായിരിക്കും മറുപടി. ‘വെസ്റ്റേൺ കോസ്‌റ്യൂംസ് സ്‌ക്രീനിൽ കാണാൻ ഭംഗിയാണ്, പക്ഷെ നേരിൽ കാണാൻ അങ്ങനെയല്ല’ ഞാനവരോട് പറഞ്ഞു.’ നേഹ അഭിമുഖത്തിൽ പറയുന്നു.വലുതായതിനു ശേഷം അമ്മയ്ക്ക് എല്ലാം നേടി കൊടുക്കലായിരുന്നു. അതിൽ ഏറെ സന്തോഷവതിയായിരുന്നു താൻ. . അമ്മ അറിയാതെ മോഡിലിങ്ങിലൂടെയാണ് കരിയർ ആരംഭിച്ചത്. മകൾ സിനിമ നടിയാകുന്നതിൽ അമ്മയ്ക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. ചെറുപ്പത്തിൽ അമ്മ നൽകിയ ശക്തിയാണ് ഇന്നു എന്നെ ഇക്കാണുന്ന നിലയിൽ എത്തിച്ചതെന്നും നേഹ പറയുന്നു.

Top