കൊച്ചി:ലോക രാജ്യങ്ങളില്‍ സെക്‌സിന്റെ കാര്യത്തില്‍ മെല്ലെപ്പോക്കുകാരാണ് ഇന്ത്യക്കാര്‍ എന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനക്കുറിപ്പു പ്രകാരം പറയുന്നത്. ആഴ്ചയില്‍ ഒരു പ്രാവശ്യം ബന്ധപ്പെടുന്നവര്‍ തന്നെ കുറവാണെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. പരസ്പരധാരണയില്ലായ്മയാണ് പലരുടെയും കാര്യത്തില്‍ വില്ലനാകുന്നത്. ഈ പ്രശ്‌നം പങ്കാളിയെ പറഞ്ഞു മനസ്സിലാക്കുവാന്‍ കഴിയണം. തന്റെ താല്പര്യങ്ങള്‍ ഇണയും തിരിച്ചറിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമായി.കാനഡയിലെ പ്രശസ്ത സെക്ഷ്വല്‍ ഹെല്‍ത്ത് എജ്യുക്കേറ്റര്‍ ആയ ലെസ്ലി സ്റ്റഡ്മാന്‍ ദാമ്പത്യം ഏറ്റവും ആഴത്തില്‍ നിലനില്‍ക്കാന്‍ ദമ്പതികളുടെ പരസ്പരധാരണ വളരെയേറെ സഹായിക്കുന്നുണ്ട് എന്ന് അഭിപ്രായപ്പെടുന്നു. പരസ്പരം പഴി പറഞ്ഞ് പിരിയുന്നവര്‍ ഏറെയുള്ള ഈ കാലത്ത് ഇത്തരം അഗാധ ബന്ധങ്ങള്‍ മാതൃകയാക്കേണ്ടതാണ്. പറയാന്‍ മടിക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങളാണ് അകല്‍ച്ചയ്ക്ക് കാരണമായി പിന്നീട് വളരുന്നത്. ലൈംഗിക ബന്ധത്തിന്റെ ഊഷ്മളതയില്‍ എല്ലാ അകല്‍ച്ചയും മറക്കാനും പൊറുക്കാനും കഴിയണം.
തന്റെ ഭാര്യയുടെ ശുചിത്വമില്ലായ്മ പ്രശ്‌നമായി കാണുന്ന ഭര്‍ത്താവും ഭര്‍ത്താവിന്റെ മദ്യപാനം മൂലം പൊറുതിമുട്ടിയ ഭാര്യയുമൊക്കെ ഒന്നു തുറന്നു പറഞ്ഞാല്‍ തീരുന്ന പ്രശ്‌നങ്ങളായിരിക്കും മിക്കതും. കാമസൂത്രത്തില്‍ വാത്സ്യായന ഋഷി പറയുന്നത് പരസ്പരം വാക്കുകള്‍ കൊണ്ട് ഉത്തേജിപ്പിച്ചതിനു ശേഷം ഇരുവരും കരങ്ങളാല്‍ തഴുകി സുഗന്ധദ്രവ്യങ്ങളാലും മങ്ങിക്കത്തുന്ന വിളക്കുകളുടെയും അകമ്പടിയോടെ വ്യത്യസ്തങ്ങളായ പോസുകളില്‍ ആവേശപൂര്‍വം രാസക്രീഡാ ലോലുപരായി ബന്ധപ്പെടണമെന്നാണ്.
ലൈംഗികാനുഭൂതിയുടെ പാരമ്യമാണ് രതിമൂര്‍ച്ഛ എന്നു പറയാം. ഒരേ സമയം ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന സുഖകരമായ അനുഭൂതിയാണ് ഇത്. ലൈംഗികാവയവങ്ങളും അതിനു ചുറ്റിലുമുളള അനേകം പേശികള്‍ ഒന്നിച്ചു ചുരുങ്ങി വികസിച്ചാണ് ശരീരം ഈ അവസ്ഥയിലെത്തുന്നത്. ആണിനും പെണ്ണിനും രതിമൂര്‍ഛയുണ്ടാകും. ആണുങ്ങള്‍ക്ക് ഇത് ശുക്ലസ്ഖലനത്തോടൊപ്പം നടക്കുന്നു എന്നാല്‍ സ്ത്രീകളില്‍ ഇത് കൂടുതല്‍ സങ്കീര്‍ണ്ണമാണ്.
സ്ത്രീകള്‍ക്ക് വികാര്‍മൂര്‍ച്ഛ ഉണ്ടാകുമ്പോള്‍ ശുക്ലംപോലെയുള്ള ദ്രാവകം ഉണ്ടാകുന്നില്ല, എങ്കിലും ബര്‍ത്തോലിന്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനംമൂലം യോനി ജലാര്‍ദ്ദമാകുന്നു. സ്ത്രീകളില്‍ എല്ലാ ലൈംഗിക സംഭോഗങ്ങളും രതിമൂര്‍ച്ഛയില്‍ പെട്ടെന്ന് എത്തുകയില്ല, പക്ഷേ പുരുഷന് ഏതാണ് എല്ലാ സംഭോഗങ്ങളും രതിമൂര്‍ഛയില്‍ അവസാനിക്കുകയാണ് ചെയ്യുക
നിലവില്‍ രതിമൂര്‍ച്ഛ അനുഭവിക്കുന്ന സ്ത്രീക്ക് അതു കിട്ടാതെ വന്നാല്‍ സംതൃപ്തി ലഭിക്കില്ല. എന്നാല്‍ ഇതുവരെ രതിമൂര്‍ച്ഛ അനുഭവിച്ചിട്ടില്ലാത്ത സ്ത്രീക്കാവട്ടെ സംതൃപ്തി നേടാന്‍ രതിമൂര്‍ച്ഛ വേണമെന്നുമില്ല. പുരുഷനില്‍ സ്ഖലനവും രതിമൂര്‍ച്ഛയും രണ്ടു കാര്യങ്ങളാണ്. സ്ഖലനത്തോടൊപ്പം പുരുഷന് രതിമൂര്‍ച്ഛയും സംഭവിക്കുന്നതിനാല്‍ അവ ഒന്നാണെന്ന് കരുതാറുണ്ട്. പക്ഷേ ഇവ രണ്ടും വ്യത്യസ്തങ്ങളായ കാര്യങ്ങളാണ്. എന്നാല്‍ സ്ത്രീകളിലാകട്ടെ സ്ഖലനം കാണില്ല. ശരീരം പെട്ടെന്ന് ശക്തിയായി മുറുകി അയയുന്നതാണ് സ്ത്രീയില്‍ രതിമൂര്‍ച്ഛാലക്ഷണം.
പങ്കാളികളുടെ തൃപ്തിയാണ് സെക്‌സിന്റെ അടിത്തറ. പ്രേമം, ശൃംഗാരം, കാമം എന്നിവയെല്ലാം ഈ തൃപ്തി കണ്ടെത്താനുള്ള ഓരോ പടിയാണ്. ലൈംഗിക ബന്ധത്തില്‍ ഈ തൃപ്തി പരിപൂര്‍ണതയിലെത്തുന്നു എന്നാണ് പറയുക. പരസ്പര ബന്ധത്തിന്റെ ആഴം കൂട്ടുന്നതിലും ദാമ്പത്യ ബന്ധങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലും സെക്‌സിന് വലിയ റോളുണ്ട്.
കിടപ്പറയില്‍ എല്ലാ വിഷമതകളും മാറ്റിവയ്ക്കുകയാണ് ആദ്യം വേണ്ടത്. ലൈംഗിതയെപ്പറ്റി വ്യക്തമായ അറിവോ കാഴ്ചപ്പാടോ ഇല്ലാതെ ജീവിതത്തിലേക്ക് കടക്കുന്നവര്‍ പോലും പരസ്പരം സ്‌നേഹിച്ചും മനസിലാക്കിയും കഴിഞ്ഞുപോയാല്‍ സെക്‌സും ജീവിതവും തികച്ചും ഒരാഘോഷമാകും.
പര്‌സപരം അടുത്തറിയുക, ഓരോ രാത്രിയും ആദ്യരാത്രി പോലെ സമീപിക്കുക, മനസ് മടുക്കാതെ നോക്കുക തുടങ്ങിയവയാണ് ആരോഗ്യപരമായ സെക്‌സിന് അടിസ്ഥാനം വേണ്ട കാര്യങ്ങള്‍. പുതുമകള്‍ പരീക്ഷിക്കുന്നതില്‍ ഒരിക്കലും മടിക്കരുത്. പുതുമയാണ് സെക്‌സിന്റെ രസം തന്നെ. എല്ലാ വിഷമങ്ങളും മറന്ന് സെക്‌സ് ആസ്വദിക്കൂ, ജീവിതം തനിയെ ആസ്വാദ്യമാകും.