മലയാള നടിയുടെ നേതൃത്വത്തില്‍ ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭ മാഫിയയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തായി റിപ്പോര്‍ട്ട് . പ്രമുഖ മലയാള യുവനടിക്ക് ബന്ധമുള്ള മലയാളി യുവതികള്‍ അടക്കമുള്ള അനാശാസ്യ സംഘത്തെ കുവൈറ്റില്‍ പോലീസ് പിടികൂടിയതോടെയാണ് രഹസ്യത്തിന്റെചുരുളുകള് പുറത്തായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ എട്ടു പേരായിരുന്നു പിടിയിലായിരുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയിരുന്നവരാണ് കുടുങ്ങിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മലയാളത്തിലെ ഒരു യുവനടിക്ക് സംഘവുമായി ബന്ധം ഉണ്ടെന്ന് കുവൈറ്റ് പോലീസിന് അറിവ് കിട്ടിയത്.
ഈ വിവരം കേരളാ പോലീസിന് കൈമാറിയിട്ടുണ്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ ചോദ്യം ചെയ്തേക്കും. എന്നാല്‍ വിവരം സ്ഥിരീകരിക്കാന്‍ കഴിയാത്തതിനാല്‍ പോലീസ് ഈ നടിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ജലിബ് അല്‍ ശുവൈക്കില്‍ നിന്നുമാണ് ഇവര്‍ അറസ്റ്റിലായത്. റെയ്ഡിന് ചെന്നപ്പോള്‍ പൂര്‍ണ്ണ നഗ്നരായ മൂന്നു പ്രവാസി യുവതികളെ പോലീസ് കണ്ടെത്തുകയായിരുന്നു. പോലീസിനെ കണ്ട് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെയും കൂടെ ഉണ്ടായിരുന്ന അഞ്ചു യുവാക്കളെയും അപ്പോള്‍ തന്നെ പോലീസ് പിടികൂടി. വേശ്യാലയങ്ങള്‍ നിയമവിരുദ്ധമായ കുവൈറ്റില്‍ വലിയ രീതിയില്‍ അനാശാസ്യം നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു റെയ്ഡ്.
മലയാളി പെണ്‍കുട്ടികളെ കടത്തി കൊണ്ട് വന്ന് ഗള്‍ഫില്‍ അനാശാസ്യം നടത്തുന്ന മാഫിയ സജീവമാണ്. ഓണ്‍ലൈന്‍ പെണ്‍വാണിഭം പുറത്തായതോടെ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ കുവൈറ്റുമായി ബന്ധപ്പെട്ട് അന്നൊന്നും ഇത്തരത്തില്‍ സൂചന ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പുതിയ വിവരത്തിലും പോലീസ് വിശദമായ അന്വേഷണം നടത്തുമെന്നാണ് സൂചന.