ഹരിയാന : ആഡംബര വീട് കേന്ദ്രീകരിച്ച് ലൈംഗിക വ്യാപാരത്തിലേര്‍പ്പെട്ട 16 പേര്‍ പിടിയില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ സെക്ടര്‍ 39 ലാണ് സംഭവം. 12 പെണ്‍കുട്ടികളും 4 പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് ഞായറാഴ്ച രാത്രിയില്‍ അറസ്റ്റിലായത്. സംഘത്തില്‍ ഒരു വിദേശി പെണ്‍കുട്ടിയുമുണ്ട്. സമൂഹത്തില്‍ ഉന്നത തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുള്‍പ്പെടുന്ന പെണ്‍വാണിഭ സംഘമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.ഗംഗ വില്ല എന്ന പേരിലുള്ള ആഡംബര വീട് കേന്ദ്രീകരിച്ചായിരുന്നു വേശ്യാവൃത്തി.പ്രസ്തുത വീട്ടില്‍ അനാശാസ്യമുള്‍പ്പെടെ പല നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും അരങ്ങേറുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇടപാടുകാരെന്ന വ്യാജേന രണ്ട് പൊലീസുകാര്‍ ഇവിടെയെത്തി. ഒരു വിദേശിയുടേതുള്‍പ്പെടെ ചില പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ നടത്തിപ്പുകാര്‍ ഇവര്‍ക്ക് കാട്ടിക്കൊടുത്തു. ആരെ വേണമെന്ന് തെരഞ്ഞെടുക്കാന്‍ വേണ്ടിയായിരുന്നു ഇത്.ഇതോടെ പെണ്‍വാണിഭമാണ് ഇവിടെ നടക്കുന്നതെന്ന് ഉറപ്പിച്ച പൊലീസുകാര്‍ തങ്ങളുടെ സംഘാംഗങ്ങളെ വിവരമറിയിച്ചു. ഉടന്‍ കൂടുതല്‍ പൊലീസുകാര്‍ വീട് വളഞ്ഞ് 16 പേരെയും പിടികൂടുകയായിരുന്നു. ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് പലരും അറസ്റ്റിലായത്.കോടതിയില്‍ ഹാജരാക്കിയ 16 പേരെയും റിമാന്‍ഡ് ചെയ്തു.