കുട്ടികളുമായി എത്തുത്ത ഇടപാടുകാര്‍ …ചെങ്ങന്നൂരിലെ പെണ്‍വാണിഭ സംഘത്തിന്റെ പുത്തന്‍ തന്ത്രങ്ങള്‍ രണ്ടുപേര്‍ അറസ്റ്റില്‍ .. സംഘത്തില്‍ കോളജ് വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരും.

ചെങ്ങന്നൂര്‍:രണ്ട് സഹോദരിമാരുടെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ പ്രവര്‍ത്തിച്ച സെക്സ് റാക്കറ്റിലെ രണ്ടുപേര്‍ അറസ്റ്റിലായി. പിടിയിലായ ഈ പെണ്‍വാണിഭ സംഘത്തിനൊപ്പം വീട്ടമ്മമാരും കോളജ് വിദ്യാര്‍ഥിനികളും അടങ്ങിയ വന്‍ സംഘം പ്രവര്‍ത്തിച്ചിരുന്നത് ലോഡ്ജ് കേന്ദ്രീകരിച്ചും.പന്തളം പറന്തല്‍ സ്വദേശി ബീന(30), വെണ്‍മണി സ്വദേശിയായ ബിനു(35) എന്നിവര്‍ അറസ്റ്റിലായതോടെയാണ് സംഘത്തില്‍ വീട്ടമ്മമാരും കോളജ് വിദ്യാര്‍ഥിനികളും പ്രവര്‍ത്തിച്ചിരുന്നതായി വ്യക്തമായത്. മൊബൈല്‍ ഫോണിലൂടെയാണ് ഇവര്‍ കരാര്‍ ഉറപ്പിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ജില്ലാ ആശുപത്രി ജംഗ്ഷനിലെ ലോഡ്ജില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ലോഡ്ജിനോട് ചേര്‍ന്നുള്ള ഹോട്ടലില്‍ ഇടപാടുകാരെ കാത്തിരിക്കുകയായിരുന്ന ഒരു പുരുഷനും രണ്ടു സ്ത്രീകളും പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. മൊെബെല്‍ ഫോണിലൂടെ ബന്ധപ്പെടുന്നവരെ ഇതേ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ ശേഷം തുക പറഞ്ഞുറപ്പിച്ച് ഇടപാട് നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്ന പൊലീസ് പറഞ്ഞു. ആശുപത്രി ജംഗ്ഷനിലെ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യസംഘം പ്രവര്‍ത്തിക്കുന്നതായി മുമ്പും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.cheng-vani

സമ്പന്ന കുടുംബത്തിലെ അംഗങ്ങളെന്നു തോന്നിക്കുന്നതരത്തില്‍ വസ്ത്രധാരണം ചെയ്താണ് യുവതികള്‍ എത്തിയിരുന്നത്. ഇരുചക്ര വാഹനങ്ങളില്‍ യുവതികള്‍ നേരിട്ടെത്തുകയാണ് പതിവ്. രണ്ടായിരം മുതല്‍ പതിനായിരം രൂപ വരെയാണ് ഇടപാടുകാരില്‍ നിന്നും വാങ്ങിയിരുന്നത്. ഫോണില്‍ വിളിക്കുന്നവരോട് ലോഡ്ജിനോട് ചേര്‍ന്നുള്ള ഹോട്ടലില്‍ കാത്തിരിക്കാന്‍ നിര്‍ദേശിക്കുകയുമാണ് ഇവര്‍ ചെയ്തിരുന്നത്. സംശയം ഉണ്ടാകാതിരിക്കാനായി യുവതികള്‍ എത്തുന്നത് ചിലപ്പോള്‍ കുട്ടിയുമായാണ്. ലോഡ്ജു മുറിയിലേക്ക് പോകുന്നതിനു മുമ്പ് കുട്ടിയെ സംഘത്തിലെ തന്നെ മറ്റുള്ളവരെ ഏല്‍പിക്കും.സ്ഥിരമായി വാടകവീടുകള്‍ മാറി മാറി താമസിക്കുന്ന യുവതികളും കുട്ടിയും മാതാവും അടുത്ത കാലം വരെ മുളക്കുഴ അരീക്കരയിലാണ് താമസിച്ചിരുന്നത്. വിവാഹിതകളായ സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍ ഇവരോടൊപ്പമല്ല താമസിക്കുന്നത്. അരീക്കരയിലെ വീട്ടില്‍ രാത്രികാലത്തും ഇടപാടുകാരെത്തി തുടങ്ങിയതോടെ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ വീടു മാറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവരുടെ സംഘത്തില്‍ വീട്ടമ്മമാര്‍, കോളജ് വിദ്യാര്‍ഥിനികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായും മൊെബെല്‍ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് സംഘാംഗങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. രാത്രിസമയത്തെക്കാള്‍ കൂടുതല്‍ പകല്‍ നേരത്താണ് ഇവര്‍ ലോഡ്ജ്മുറിയിലെത്തുന്നത്. റെയ്ഡില്‍ പിടിയിലായതോടെ ലോഡ്ജ് നടത്തിപ്പുകാരനെയും മാനേജരെയും പൊലീസ് പ്രതികളാക്കിയിട്ടുണ്ട്. സഹോദരിമാരുടെ സംഘത്തെ പിടികൂടിയതറിഞ്ഞ് പൊലീസിനെ സ്വാധീനിക്കാനും ശ്രമം നടന്നു. എസ്.ഐമാരായ മുരളി, ഷാജി, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിനി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ െഷെബു, സജന്‍ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/
www.dailyindianherald.com

Top