ഭര്‍ത്താക്കന്‍മാരെ ലഹരിമരുന്നു നല്‍കി മയക്കിക്കിടത്തി ഭാര്യമാരെ തട്ടിക്കൊണ്ടുപോകുന്ന സംഘം കേരളത്തിലും.ഞെട്ടുന്ന വെളിപ്പെടുത്തൽ

കോട്ടയം :ഭര്‍ത്താക്കന്‍മാരെ ലഹരിമരുന്നു നല്‍കി മയക്കിക്കിടത്തിയശേഷം പെണ്‍വാണിഭ സംഘത്തിലേയ്ക്കു യുവതികളെ കൊണ്ടുപോകുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വൈക്കം സ്വദേശി. പത്രസമ്മേളനത്തിലൂടെയാണ് വെളിപ്പെടുത്തല്‍. കോട്ടയം പ്രസ്‌ക്ലബില്‍ പത്രസമ്മേളനം നടത്തിയ ആളെ നിമിഷങ്ങള്‍ക്കകം പോലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വൈക്കം സ്വദേശിയായ സിബിയാണ് വെളിപ്പെടുത്തലിലൂടെ പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് സംഭവം. വൈക്കം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സെക്സ് റാക്കറ്റിലെ കണ്ണിയാണ് താനെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. ഈ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് താന്‍ പ്രവര്‍ത്തിച്ചിരുന്നതായും, ഈ സംഘത്തിന്റെ ഭാഗമായിരിക്കെ ഒരു കൊലപാതകക്കേസില്‍ സാക്ഷിയായിട്ടുണ്ടെന്നും ഇയാള്‍ പത്രസമ്മേളനത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം വിവാദമായതോടെ പത്രക്കാരില്‍ ചിലര്‍ ജില്ലാ പോലീസ് മേധാവിയെ ഫോണില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചു. ഇതോടെ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസ് സംഘം പ്രസ്‌ക്ലബിലേയ്‌ക്കെത്തി. പ്രതിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. എന്നാല്‍, ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ മാനസിക നിലയ്ക്കു സാരമായി തകരാറുണ്ടെന്നു പോലീസിനു ബോധ്യമായത്.

ഇയാളുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. കോയമ്പത്തൂരിലേയ്ക്കു യാത്ര ചെയ്യുകയായിരുന്നു സജിയും അമ്മാവന്റെ മകനും. കോയമ്പത്തൂരിലെ ബസ് സ്റ്റാന്‍ഡില്‍ ഇരുവരും വന്നിറങ്ങിയപ്പോള്‍ വാച്ച് കച്ചവടക്കാരായ മൂന്നു പേര്‍ ഇരുവരെയും സമീപിച്ചു. ആയിരം രൂപയ്ക്കു വാച്ച് വില്‍ക്കാനായാണ് ഇവര്‍ എത്തിയത്. സജിയും ഒപ്പമുണ്ടായിരുന്ന ആളും വാച്ചിനു 50 രൂപ വില പറഞ്ഞു. ഈ വില കച്ചവടക്കാര്‍ സമ്മതിച്ചെങ്കിലും ഇരുവരും വാച്ച് വാങ്ങാന്‍ തയ്യാറായില്ല. ഇതോടെ തര്‍ക്കമായി.

തര്‍ക്കത്തിനിടെ തമിഴ്നാട് സ്വദേശികളായ കച്ചവടക്കാര്‍ ചേര്‍ന്ന് ഇരുവരെയും മര്‍ദിച്ചു. ഇതിന്റെ വൈരാഗ്യം മനസില്‍ വച്ച ഇരുവരും സമീപത്തെ ബാറില്‍ നിന്നു മദ്യപിച്ച ശേഷം പുറത്തിറങ്ങി, കച്ചവടക്കാരെ തിരഞ്ഞു പിടിച്ച് മര്‍ദിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ ഒരാള്‍ സമീപത്തെ ഓടയില്‍ വീണു കിടന്നു. ഇയാളെ ഇവിടെ ഉപേക്ഷിച്ച ശേഷം ഇരുവരും അടുത്ത ബസില്‍ കോട്ടയത്തേയ്ക്കു രക്ഷപെട്ടു. പിന്നീട് പല തവണ കോയമ്പത്തൂരില്‍ എത്തിയെങ്കിലും ഈ വാച്ച് കച്ചവടക്കാരനെ കാണാന്‍ സാധിച്ചില്ല. അതുകൊണ്ടു തന്നെ ഇയാള്‍ മരിച്ചു എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നു സജി പോലീസിനോടു പറഞ്ഞു.

ഇതിനിടെ സജിയുടെ ഭാര്യ ഇയാളുടെ അമ്മാവന്റെ മകനൊപ്പം ഒളിച്ചോടി പോകുകയും ചെയ്തു. സജിയുടെ നിരവധി ബന്ധുക്കളുടെ ഭാര്യമാരും സമാന രീതിയില്‍ ഒളിച്ചോടി പോയിട്ടുണ്ട്. ഇതിനെല്ലാം പിന്നില്‍ സെക്സ് റാക്കറ്റാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പ്രതി പോലീസിനോടു പറഞ്ഞു.

Top