തൊടുപുഴ വാണിഭം :സീരിയല്‍ നടിഅമലയുടെ ദിവസ വരുമാനം 30000 രൂപ!

തൊടുപുഴ :വാഴക്കുളത്തെ അനാശാസ്യ കേസിലെ പ്രതികള്‍ക്ക് പിടിവീഴുന്നത് വാടക വീട്ടില്‍ നിന്നും മാറാനിരിക്കെയാണ് .സീരിയല്‍ നടി ഉള്‍പ്പെടെയുള്ള സംഘത്തിന്റെ പ്രതിദിനവരുമാനം 30,000 രൂപയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സീരിയല്‍ നടിക്കു നല്കിയിരുന്നത് കമ്മീഷനായിരുന്നു. ഇവരുടെ നോട്ട് ബുക്കില്‍നിന്നു ലഭിച്ചവിവരപ്രകാരമാണ് പ്രതിദിന വരുമാനം 30,000 രൂപയാണെന്നു കണ്ടെ ത്തിയതെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ജയകുമാര്‍ പറഞ്ഞു.

Also Read :വേശ്യാ തെരുവുകളിലെ ലൈംഗിക തൊഴിലാളികള്‍ കറുത്ത വസ്ത്രമണിഞ്ഞു. അന്തരിച്ച രാജാവിനോടുള്ള ആദരം വേശ്യകളും പ്രകടിപ്പിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടപാടുകാരെ ഓണ്‍ലൈന്‍, മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെയാണു സംഘം ബന്ധപ്പെട്ടിരുന്നത്. വാടക വീട്ടില്‍ പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തിലെ പിടിയിലായ നാലു പുരുഷന്‍മാരെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയിലെടുത്ത സീരിയല്‍ നടിയുടെ മൊഴി വനിതാ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയശേഷം വിട്ടയച്ചു.

തെക്കുംഭാഗം കൊച്ചു പടിഞ്ഞാറേക്കര മോഹനന്‍ (53), കരിമണ്ണൂര്‍ മുളപ്പുറം മഞ്ഞുമറ്റത്തില്‍ അജീബ് (29), മുളപ്പുറം ഈന്തുങ്കല്‍ ജിത് ജോയി (33), പാറപ്പുഴ വാഴത്തറവേലിയില്‍ ബാബു കാര്‍ത്തികേയന്‍ (34) എന്നിവരെയാണു മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ജില്ലയിലെ തന്നെ വാളകം, മുടവൂര്‍ എന്നിവിടങ്ങളിലും ഈ സംഘം പ്രവര്‍ത്തിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി.സംഘം ഒരിടത്തും രണ്ടാഴ്ചയിലേറെ തങ്ങാറില്ല. വാഴക്കുളത്തെ വാടക വീട്ടില്‍നിന്നു മാറാനിരിക്കേയാണു പിടിയിലായത്. മോഹനനും ഭാര്യയും ചേര്‍ന്നാണു വാടകവീടെടുത്തിരുന്നത്. വേറെ വാടകവീട് തേടി മോഹനന്റെ ഭാര്യ പോയപ്പോഴാണ് റെയ്ഡും അറസ്റ്റും നടന്നത്.

Top