ലൈംഗീക സുഖത്തിനായി സെക്‌സ് ടോയ്‌സ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരുന്ന കാലഘട്ടമാണിത്. കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നടത്തിയ സര്‍വ്വേയില്‍ കേരളവും ഇക്കാത്യത്തില്‍ പിന്നില്ലലെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ സെക്‌സ് ടോയ്‌സ് ഉപയോഗിക്കുന്ന സ്ത്രീകളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സെക്‌സ് ചോയ്‌സ് കമ്പനി ഉപകരണം വഴി ഉപയോഗിക്കുന്നവരുടെ സ്വകാര്യ നിമിഷങ്ങള്‍ രഹസ്യമായി പകര്‍ത്തി. കണ്ടു പിടിക്കപ്പെട്ടപ്പോള്‍ മാപ്പ് പറഞ്ഞ് തലയൂരിയിരിക്കുകയാണ് കമ്പനി.
ലൈംഗിക സംതൃപ്തിക്ക് വേണ്ടി ഉപയോഗിക്കുന്ന വൈബ്രേറ്റുകള്‍ ഉപയോക്തക്കളുടെ സ്വകാര്യ നിമിഷങ്ങള്‍ രഹസ്യമായി പകര്‍ത്തിയതിനെ തുടര്‍ന്നാണ് ലവ് സെന്‍സ് എന്ന കമ്പനി മാപ്പ് പറഞ്ഞത്. സംഭവം മനഃപ്പൂര്‍വം സംഭവിച്ചതല്ലെന്നും ചെറിയൊരു സോഫ്റ്റ്‌വെയര്‍ ബഗ് ആണ് കാരണമെന്നുമാണ് കമ്പനിയുടെ വിശദീകരണം.
പ്രശസ്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡറ്റില്‍ ടൈ ഡോക്ടര്‍ എന്ന യൂസര്‍ എഴുതിയ കുറിപ്പിലൂടെയാണ് സംഭവം വിവാദമാകുന്നത്. മൊബൈല്‍ ഫോണ്‍ വഴി നിയന്ത്രിക്കാവുന്ന വൈബ്രേറ്റര്‍ വഴി രഹസ്യനിമിഷങ്ങളുടെ ശബ്ദം ഫോണുകളിലേക്ക് റെക്കാര്‍ഡ് ചെയ്തുവെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെയാണ് കുറ്റം സമ്മതിച്ച് കമ്പനി രംഗത്തെത്തിയത്.
ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ടൈ ഡോക്ടര്‍ എന്ന യൂസര്‍ക്ക് ഇക്കാര്യം മനസിലാക്കിയത്. റീസെറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ tempSoundPlay എന്ന പേരില്‍ ഒരു ഫയല്‍ ശ്രദ്ധയില്‍ പെട്ടെന്നും അത് കഴിഞ്ഞ തവണ തന്റെ പങ്കാളിയുടെ വൈബ്രേറ്റ് റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചപ്പോള്‍ റെക്കാര്‍ഡ് ചെയ്തതാണെന്നും പോസ്റ്റില്‍ ടൈ ഡോക്ര്‍ വ്യക്തമാക്കുന്നു. പോസ്റ്റ് വൈറലായതോടെ മറ്റ് യൂസര്‍മാരും ഇക്കാര്യം പരിശോധിക്കുകയും കാര്യം സത്യാമാണെന്ന് മനസിലാക്കുകയുമായിരുന്നു.