മുംബയ്: പെണ്‍വാണിഭ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി നല്‍കിയ വിവരമനുസരിച്ച് അന്വേഷണം നടത്തിയ പോലീസ് ഞെട്ടി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വന്‍തുകയ്ക്കാണ് ഇവര്‍ ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നത്. ഇവരുടെ കേന്ദ്രത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത നാലുപെണ്‍കുട്ടികളെ രക്ഷിച്ചു. നടത്തിപ്പുകാരിയായ അമ്മയെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍വാണിഭം നടത്തിവന്ന അമ്മയെയും മക്കളെയും പൊലീസ് അറസ്റ്റുചെയ്തു. മുംബെയ്ക്കുസമീപം വാഷിയിലാണ് സംഭവം. ഇരുപത്തിരണ്ടുകാരനായ ശിവന്‍ കലാവത്,സഹോദരി അര്‍ച്ചന, അമ്മ സീത എന്നിവരാണ് പിടിയിലായത്. സംഘത്തിലുള്‍പ്പെട്ട മറ്റുമൂന്നുപേര്‍ക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
മുബൈയ്ക്ക് പുറത്തുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ശിവനാണ് ഇവരെ കേന്ദ്രത്തില്‍ എത്തിക്കുന്നത്. പ്രണയംനടിച്ച് വലയിലാക്കുന്ന പെണ്‍കുട്ടികളെ നഗരം കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞാണ് സങ്കേതത്തിലേക്ക് കൊണ്ടുവരുന്നത്. അവിടെ വച്ച് ഇയാള്‍തന്നെ ആദ്യം പീഡിപ്പിക്കും. പിന്നീടാണ് ഇടപാടുകാര്‍ക്കായി എത്തിച്ചുകൊടുക്കുന്നത്. എതിര്‍ക്കുവര്‍ക്ക് ക്രൂരമര്‍ദ്ദനമായിരുന്നു ശിക്ഷ. ഇതിനൊപ്പം ദിവസങ്ങളോളം പട്ടിണിക്കിടുകയും ചെയ്യുമായിരുന്നു.കഴിഞ്ഞദിവസമാണ് പെണ്‍കുട്ടി ഇവരുടെ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായത്തോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
നഗരം കാണിച്ചുകൊടുക്കാമെന്നുപറഞ്ഞ് നാലുമാസംമുമ്പാണ് ഈ പെണ്‍കുട്ടിയെ ശിവന്‍ കൊണ്ടുവന്നത്. നിരവധിപേര്‍ക്ക് തന്നെ കാഴ്ചവച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.