വേശ്യാലയത്തില്‍ എത്തിപ്പെട്ട ഒരു സ്ത്രീക്ക് എന്തൊക്കെ പറയാനുണ്ടാകും…. ചോദ്യങ്ങള്‍ക്കുത്തരവുമായി നക്ഷത്ര വേശ്യാലയത്തിലെ സ്ത്രീ എത്തിയപ്പോള്‍ സോഷ്യല്‍മീഡിയ അതേറ്റെടുത്തു. സാറയെന്ന യുവതിയാണ് തന്റെ ജീവിതം തുറന്ന പുസ്തകമാക്കി അവതരിപ്പിച്ചത്.
വേശ്യാവൃത്തിയെക്കുറിച്ച് സമൂഹത്തിനുള്ള തെറ്റിദ്ധാരണകള്‍ അകറ്റുന്നതിന് വേണ്ടിയാണ് സാറ തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയത്. ഒരു സ്പായിലെ ജീവനക്കാരിയായിരുന്ന സാറ, അവിടുത്തെ വരുമാനം തികയാതെ വന്നപ്പോഴാണ് പുതിയൊരു ജോലിയെന്ന നിലയില്‍ വേശ്യാവൃത്തി സ്വീകരിച്ചത്. അമേരിക്കയിലെ നെവാദയിലുള്ള മൂണ്‍ലൈറ്റ് ബണ്ണി റാഞ്ച് എന്ന വേശ്യാലയത്തില്‍ ചേര്‍ന്ന സാറ പിന്നീട് ജീവിതം ആഘോഷിക്കുകയായിരുന്നു താനെന്ന് അവകാശപ്പെടുന്നു
ചില രാത്രികളില്‍ ഏഴ് പുരുഷന്മാരുമായി വരെ കിടപ്പറ പങ്കിട്ട കഥ സാറ പങ്കുവച്ചു. ആഴ്ചയില്‍ 5000 ഡോളറിലേറെ വരുമാനം ഈ ജോലിയില്‍നിന്ന് ലഭിച്ചു. ഇക്കഴിഞ്ഞ ജൂലൈ മാസം 13 ദിവസം കൊണ്ട് താന്‍ സമ്പാദിച്ചത് 9,700 ഡോളറാണെന്നും സാറ വെളിപ്പെടുത്തുന്നു. നീലച്ചിത്രങ്ങളിലെ നായകനുമായി മൂന്നു വര്‍ഷത്തെ ദാമ്പത്യവും ഇതിനിടെ അവര്‍ക്കുണ്ടായി.
തന്റെയും ഉപയോക്താക്കളുടേയും സുരക്ഷിതത്വത്തിന് ഒരേ പ്രാധാന്യമാണ് താന്‍ കല്‍പിക്കുന്നതെന്ന് സാറ പറഞ്ഞു. ലൈംഗിക ജന്യമായ രോഗങ്ങള്‍ പിടിപെടാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എല്ലായ്‌പ്പോഴും എടുക്കാറുണ്ട്. എല്ലാ ആഴ്ചയും മുന്‍കരുതല്‍ പരിശോധനകള്‍ നടത്താറുണ്ട്. വേശ്യാലയത്തില്‍ എത്തുന്നവരിലേറെ ആദ്യതവണ പരീക്ഷണത്തിനായി വരുന്നവരാണെന്നും സാറ പറയുന്നു