പത്ത് വര്‍ഷം, പതിനായിരം പുരുഷന്‍മാര്‍, തന്റെ ലൈംഗീക തൊഴിലാളി ജീവിതം പുസ്തകമാക്കി ഓസ്‌ട്രേലിയക്കാരി; പുരുഷന്‍ സ്ത്രീയില്‍ തേടുന്നതെന്ത്

ലൈംഗീക തൊഴിലിലൂടെ നേടിയ അറിവുകള്‍ പങ്കുവക്കുന്ന ഗൈ്വനെത്ത് മോടെനെഗ്രോ എഴുതിയ പുസ്തകം ചര്‍ച്ചയാകുന്നു. ഓസ്‌ട്രേലിയയിലെ മുന്‍ ലൈംഗിക തൊഴിലാളിയാണ് ഗൈ്വനെത്ത് മോടെനെഗ്രോ എന്ന 39കാരി. എന്തുകൊണ്ടാണ് പുരുഷന്മാര്‍ വേശ്യകളെ തേടിപ്പോകുന്നത്? തുടങ്ങി തന്റെ അനുഭവത്തില്‍ നിന്നും തൊഴിലിനെയും പുരുഷന്മാരെയും വിലയിരുത്തുകയാണ് എഴുത്തുകാരി.

പുരുഷന്റെ വികാരവിചാരങ്ങളെ പറ്റി ചുമ്മാ എഴുതുകയല്ല ഈ സ്ത്രീ ചെയ്യുന്നത്. മറിച്ച് 10,000 പുരുഷന്മാരുമായി കിടക്ക പങ്കിട്ട അപൂര്‍വ അനുഭവങ്ങളുടെ കരുത്തിലാണ് അവര്‍ ഇതിന് മുതിര്‍ന്നത്. ഒരു ദശാബ്ദത്തിലധികം ഈ വ്യവസായത്തില്‍ സജീവമായി നിലനിന്നതിന്റെ ചൂടും ചൂരുമുള്ള അനുഭവങ്ങളാണ് ഈ പുസ്തകത്തിലൂടെ ചുരുളഴിയുന്നത്.

ചെറിയ മാറുള്ള സ്ത്രീകളെ നല്ലൊരു വിഭാഗം പുരുഷന്മാരും ഇഷ്ടപ്പെടുന്നതിന്റെ രഹസ്യങ്ങള്‍ പോലുള്ള കാര്യങ്ങളില്‍ മോടെനെഗ്രോ ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. മിക്ക പുരുഷന്മാരും സാമ്പ്രദായിക സങ്കല്‍പങ്ങളോട് പൊരുത്തപ്പെടുന്ന സ്ത്രീകളെയല്ല ഇഷ്ടപ്പെടുന്നതെന്നും മറിച്ച് എല്ലാ ആകൃതിയിലുമുള്ള സ്ത്രീകളെയും ഇഷ്ടപ്പെടുന്ന നിരവധി പുരുഷന്മാരുണ്ടെന്നും ഈ ലൈംഗിക തൊഴിലാളി തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ തുറന്നെഴുതിയിരിക്കുന്നു. നിരവധി പുരുഷന്മാര്‍ക്ക് സാമ്പ്രദായിക സൗന്ദര്യ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അതിസുന്ദരികള്‍ക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനും കൂടെപ്പോകുന്നതിനും നാണമാണെന്നും അതിനാല്‍ അവര്‍ സാധാരണ ലൈംഗിക തൊഴിലാളികളെ തേടി പോകുന്നുവെന്നും മോടെനെഗ്രോ വ്യക്തമാക്കുന്നു.

ചില കസ്റ്റമര്‍മാര്‍ യുവതികളായ വേശ്യകള്‍ക്ക് പകരം അല്‍പം പക്വതയുള്ള മധ്യവയസ്‌കകളെയാണ് ഇഷ്ടപ്പെടുന്നത്.’ ദി സീക്രട്ട് ടാബൂ ദി അള്‍ട്ടിമേറ്റ് ഇന്‍സൈഡേര്‍സ് ഗൈഡ് ടു ബീയിങ് ഫിനാന്‍ഷ്യലി സക്സസ്ഫുള്‍ എസ്‌കോര്‍ട്ട്, ഡീറ്റെയില്‍സ് ഹൗ ടു ബീ ഫിനാന്‍ഷ്യലി സക്സസ്ഫുള്‍ എസ്‌കോര്‍ട്ട്’ എന്നാണ് മോടെനെഗ്രോയുടെ പുസ്തകത്തിന്റെ പേര്. ലൈംഗിക തൊഴിലില്‍ എത്തരത്തില്‍ വിജയംകൈവരിക്കാമെന്ന് വിശദീകരിക്കുന്ന ഒരു ഗൈഡ് കൂടിയാണിത്. മിക്കവരും കാമാസക്തിയുള്ള സ്ത്രീയെ ആണ് വേശ്യയില്‍ തേടുന്നതെന്നും മോടെനെഗ്രോ വെളിപ്പെടുത്തുന്നു.

വെറും ലൈംഗിക ബന്ധം മാത്രമല്ല വേശ്യകള്‍ക്കടുത്തെത്തുന്ന പുരുഷന്മാര്‍ ആഗ്രഹിക്കുന്നതെന്നും മറിച്ച് അവരുമായി സംസാരിക്കാനും നല്ലൊരു ബന്ധമുണ്ടാക്കിയെടുക്കാനും മിക്കവരും ആഗ്രഹിക്കുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.ഒരു രാത്രിക്ക് 1150 പൗണ്ട് അഥവാ ഏതാണ്ട് 2000ത്തോളം ഡോളര്‍ ചാര്‍ജ് വാങ്ങിയിരുന്നു ലൈംഗിക തൊഴിലാളിയായിരുന്നു മോടെനെഗ്രോ.തന്റെ അടുത്ത് വന്നവരില്‍ 90 ശതമാനവും വിവാഹിതരായ പുരുഷന്മാരായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. ഓരോ പുരുഷനുമൊപ്പം ശയിച്ചതിന് ശേഷവും അയാളെക്കുറിച്ചും അതില്‍ നിന്നുണ്ടായ അനുഭവങ്ങളെക്കുറിച്ചും താന്‍ എഴുതി വയ്ക്കാറുണ്ടായിരുന്നുവെന്നാണ് മോടെനെഗ്രോ വെളിപ്പെടുത്തുന്നു. ഇത് തനിക്ക് പുസ്തകമെഴുതാന്‍ ഉപകരിച്ചുവെന്നും യുവതി പറയുന്നു.

നീലച്ചിത്ര നടിയുടെ അവയവത്തെക്കുറിച്ച് വരെ വെളിപ്പെടുത്തല്‍;അമേരിക്കന്‍ പ്രസിഡന്റുമായുള്ള കിടപ്പറ രഹസ്യങ്ങള്‍ പറഞ്ഞിരിക്കുന്നത് ഹോട്ടായി. പുസ്തകം ചൊവ്വാഴ്ച പുറത്തുവരും ഷോണ്‍ ജോര്‍ജിന്റെ പരാതി അന്വേഷിക്കാനാകില്ലെന്ന് ഡിജിപി; നിഷാ ജോസിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് പരാതി നല്‍കിയത് രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രയിനില്‍ വച്ച് അപമര്യാദയായി പെരുമാറി: വിവാദങ്ങള്‍ തുറന്നെഴുതിയ നിഷാ ജോസിന്റെ പുസ്തകത്തില്‍ വ്യക്തമായ സൂചന ട്രംപ് മത്സരിച്ചത് പ്രശസ്തിക്ക്‌വേണ്ടി മാത്രം; വിജയിച്ചെന്നറിഞ്ഞപ്പോള്‍ ഭാര്യ നിരാശയയിലായി; ഇപ്പോഴും ഉറങ്ങുന്നത് രണ്ട് മുറികളില്‍ ‘കോണ്‍ഗ്രസ് പാര്‍ട്ടി ബ്രിട്ടീഷുകാരുടെ വളര്‍ത്ത് കുഞ്ഞ്’: രാജസ്ഥാനിലെ പാഠപുസ്തകം; ബിജെപി ഭരണത്തിന്‍ കീഴില്‍ സംഭവിക്കുന്നത് ആശങ്കാജനകമായ കാര്യങ്ങള്‍
Latest
Widgets Magazine