ഷോണ്‍ ജോര്‍ജിന്റെ പരാതി അന്വേഷിക്കാനാകില്ലെന്ന് ഡിജിപി; നിഷാ ജോസിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് പരാതി നല്‍കിയത്

തിരുവനന്തപുരം: തനിക്കെതിരെ അപകീര്‍ത്തികരമായ പരമാര്‍ശം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടി എടുക്കാനാകില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഷോണ്‍ പരാതിയില്‍ ഉന്നയിച്ച വകുപ്പുകള്‍ പ്രകാരം അന്വേഷിക്കാനാവില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.

നിഷാ ജോസ് പുസ്തകത്തില്‍ പരാമര്‍ശിച്ച നേതാവിന്റെ മകന്‍ ആരാണെന്ന് വ്യക്തമാക്കണെന്ന് ആവശ്യപ്പെട്ടാണ് ഷോണ്‍ പൊലിസില്‍ പരാതി നല്‍കിയത്. നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലെ സൂചനകള്‍ വിരല്‍ചൂണ്ടുന്നത് തനിക്ക് നേരെയാണെന്നും ഇതിന്റെ നിജസ്ഥിതി പുറത്തുവരേണ്ടത് തന്റെ ആവശ്യമാണെന്നും ഷോണ്‍ പരാതിയില്‍ പറയുന്നു.

നേരത്തെ പുസ്തകത്തിന്റെ വില്‍്പ്പനക്കായിട്ടുള്ള ഗൂഢ തന്ത്രമാണ് നിഷയുടേതെന്ന് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു. നിഷ തന്നെ അപമാനിക്കാന്‍ ശ്രമിച്ച വ്യക്തി ആരാണെന്ന് തുറന്ന് പറയണമെന്ന് വനിതാ കമ്മീഷനും അഭിപ്രായപ്പെട്ടു.

Top