പടച്ചോനെക്കുറിച്ചൊരു പുസ്തകം; നോവലിസ്റ്റ് ജിംഷാറിനെ നാലംഗസംഘം ആക്രമിച്ചു

jimshar

തിരുവനന്തപുരം: പടച്ചോനെക്കുറിച്ച് എഴുതിയ നോവലിസ്റ്റിനെതിരെ നാലംഗ സംഘത്തിന്റെ ആക്രമണം. പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന നോവലിന്റെ എഴുത്തുകാരന്‍ പി ജിംഷാറിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. രാത്രിയില്‍ പട്ടാമ്പിക് സമീപം കൂറ്റനാട് വെച്ച് ജിംഷാറിനെ ആക്രമിക്കുകയായിരുന്നു.

പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന പുസ്തകത്തിന്റെ കവര്‍ചിത്രം വാട്സ്ആപ്പില്‍ പ്രൊഫൈല്‍ ചിത്രമാക്കിയതിന്റെ പേരിലായിരുന്നു ആക്രമണം. സംഭവത്തെക്കുറിച്ച് ജിംഷാറിന്റെ സുഹൃത്ത് പറയുന്നത് ഇങ്ങനെ: ഇന്നലെ രാത്രി ഉപ്പയുടെ ഉമ്മയെ കണ്ടശേഷം കൂനംമൂച്ചിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിംഷാര്‍ ബസ് ഇല്ലായിരുന്നതിനാല്‍ മറ്റൊരാളുടെ ബൈക്കിലാണ് കൂറ്റനാട് എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് ബസ് കാത്തു നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് പരിചയ ഭാവത്തില്‍ സംസാരിച്ചു തുടങ്ങി. തൊട്ടുപിന്നാലെ മൂന്നു പേര്‍കൂടി സ്ഥലത്തെത്തുകയും ‘നീ പടച്ചോനെ കുറിച്ച് എഴുതുമല്ലേടാ’ എന്ന് ചോദിച്ച് അക്രമിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ ജിംഷാര്‍ കൂറ്റനാട് മോഡേണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിസി ബുക്സ് ഓഗസ്റ്റ് അഞ്ചാം തീയതിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

Top