കാശ്മീരിലെ സ്ത്രീകള്‍ക്കെതിരെ വിചിത്ര ആക്രമണം; ജനം പരിഭ്രാന്തിയില്‍; അക്രമിയെന്ന് സംശയിച്ച് രണ്ട് പേരെ ജനക്കൂട്ടം മര്‍ദ്ദിച്ചു

കാശ്മീര്‍: സ്ത്രീകള്‍ വിചിത്ര രീതിയിലൂള്ള ആക്രമണം നേരിടുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകളുടെ മുഖത്ത് സ്‌പ്രേ അടിച്ച് മുടി മുറിച്ച് കടന്ന് കളയുകയാണ് അക്രമി ചെയ്യുന്നത്. അക്രമിയെന്ന് സംശയിച്ച് ജനക്കൂട്ടം വയോധികനെ തല്ലിക്കൊന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. മറ്റൊരു മാനസിക രോഗമുള്ള വ്യകതിയെ ജീവനോടെ കത്തിക്കാനും അയാള്‍ക്ക് മുകളിലൂടെ ട്രാക്ടറോടിക്കാനും ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പ്രദേശത്ത് സ്ത്രീകളുടെ മുഖത്ത് സ്്രേപ ചെയ്തതിന് ശേഷം ബോധം കെടുത്തി മുടി മുറച്ച് കളയുകയാണ് ചെയ്യുന്നത്. പ്രദേശത്ത് ആക്രമം വ്യാപകമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ ദിവസത്തിനുള്ളില്‍ നൂറോളം കാശ്മീരികള്‍ക്കാണ് ഇത് വഴി മുടി നഷ്ടമായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ മാനസിക രോഗമുള്ള ഒരാളെ ആളുകള്‍ കുറ്റവാളിയെന്ന് സംശയിച്ചതിന്റെ പേരില്‍ ജീവനോടെ ചുട്ടുകൊല്ലാന്‍ ശ്രമിക്കുകയും പൊലീസ് അയാളെ രക്ഷിക്കുകയും ചെയ്തിരുന്നു. കുറ്റവാളിയെ കണ്ടെത്തുന്നവര്‍ക്ക് ആറ് ലക്ഷം രൂപയാണ് പൊലീസ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കാശ്മീരില്‍ സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ശിരോവസ്ത്രത്തിനുള്ളില്‍ മുടി പൊതിഞ്ഞ് വയ്ക്കാറുണ്ട്. എന്നിട്ടും ആക്രമി ഇവ എളുപ്പത്തില്‍ മുറിച്ചെടുത്ത് കടന്ന് കളയുകയാണ് ചെയ്യുന്നത്.

സ്‌പ്രേഅടിയേറ്റ് മുടി മുറിച്ചെടുക്കലിന് നിരവധി സ്ത്രീകളാണ് പെട്ട് പോകുന്നത്.. ശ്രീനഗറിലെ ബാറ്റമാളൂ പ്രദേശത്തെ ഒരു യുവതിക്ക് ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും ഇനിയും മോചനം നേടാന്‍ സാധിച്ചിട്ടില്ല. സ്റ്റോറേജില്‍ പച്ചക്കറികള്‍ വയ്ക്കാന്‍ പോകുമ്പോഴായിരുന്നു ആക്രമണത്തിന് വിധേയയായതെന്നാണ് യുവതി വെളിപ്പെടുത്തുന്നത്. യുവതിയുടെ കരച്ചില്‍ കേട്ട് ഭര്‍ത്താവ് എത്തുമ്പോള്‍യുവതി ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്.പ്രകോപിതരായ ജനക്കൂട്ടം മുടിമുറിച്ച ആളെന്ന് സംശയിച്ച് തെറ്റിദ്ധരിച്ച് ജനക്കൂട്ടം വയോധികനെ തല്ലിക്കൊന്നതായും മാനസിക രോഗമുള്ള ആളെ ജീവനോടെ കത്തിക്കാനും അയാള്‍ക്ക് മുകളിലൂടെ ട്രാക്ടറോടിക്കാനും ശ്രമിച്ചത്.

Top