ലൈംഗികതയിലെ പരീക്ഷണങ്ങൾ പാരയാകാതിരിക്കാൻ

ഹെൽത്ത് ഡെസ്‌ക്

ലൈംഗികതയിൽ പരീക്ഷണങ്ങൾ നല്ലതാണ്. സെക്‌സിൽ മടുപ്പ് തോന്നാതിരിക്കാൻ പരീക്ഷണങ്ങൾ സഹായിക്കും. എന്നാൽ പങ്കാളിക്കുകൂടി താൽപര്യമുള്ള രീതികൾ മാത്രമാണ് സ്വീകരിക്കേണ്ടത്.
വിവാഹം കഴിഞ്ഞ് മൂന്നുമാസത്തെ ദാമ്പത്യം. അധ്യാപികയായ പെൺകുട്ടി സ്വന്തം വീട്ടിലേട്ട് മടങ്ങി. ഭർത്താവുമായി യോജിച്ചുപോകാൻ കഴയില്ലെന്നായിരുന്നു അവളുടെ പരാതി. ഭർത്താവിന്റെ പീഡനം സഹിക്കാൻ കഴിയില്ലെന്ന് ഒറ്റവാക്കിൽ അവൾ വിശദീകരണം ഒതുക്കി.
അതിനപ്പുറത്തേക്ക് ഒന്നും പറയാതെ അവൾ നിശബ്ദയായി. എന്നാൽ താൻ ഒരുതരത്തിലും ഭാര്യയെ പീഡിപ്പിച്ചിട്ടില്ലെന്ന് എഞ്ചിനീയർ കൂടിയായ ഭർത്താവ് തറപ്പിച്ചു പറഞ്ഞു. പക്ഷേ, ഭാര്യയ്ക്ക് സെക്‌സിനോട് താൽപര്യമില്ലെന്നായിരുന്നു അയാളുടെ പരാതി.
വിവാഹമോചനത്തിനൊരുങ്ങുന്ന അവസരത്തിലാണ് ഇരുവരുടെയും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി കൗൺസലിംഗിന് പോയത്. അവിടെ അവർ ഇരുവരും പരാതികളുടെ കെട്ടഴിച്ചു. ആ തുറന്നു പറച്ചിലിയാണ് ഇരുവരും അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ ചുരുളഴിഞ്ഞത്.
ഭർത്താവിന്റെ സെക്‌സ് പരീക്ഷണങ്ങളായിരുന്നു യാഥാസ്ഥിതിക ചുറ്റുപാടിൽ ജീവിച്ച ആ പെൺകുട്ടിയെ വേദനിപ്പിച്ചത്. കാര്യങ്ങൾ പരസ്പരം തുറന്നു പറഞ്ഞതോടെ അവർ വീണ്ടും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു.
സെക്‌സ് പരീക്ഷണം
ഭാര്യയ്ക്കുമേൽ ഭർത്താവിന്റെ സെക്‌സ് പരീക്ഷണങ്ങളായിരുന്നു എല്ലാത്തിനും കാരണം. വിവാഹം കഴിഞ്ഞ ഉടൻതന്നെ താൻ കണ്ടും കേട്ടും പരിചയമുള്ള വിചിത്രമായ ലൈംഗിക രീതികൾ അയാൾ പുറത്തെടുത്തു. സെക്‌സിനെക്കുറിച്ച് കേട്ടുകേൾവി മാത്രമുള്ള ആ പെൺകുട്ടി ഭർത്താവിന്റെ അസാധാരണമായ പെരുമാറ്റത്തിനു മുന്നിൽ പകച്ചുപോയി. സെക്‌സ് വേദനാജനകമായി.
മനസുകൊണ്ട് പൊരുത്തപ്പെടാനാവാത്ത രീതികളായിരുന്നു ഭർത്താവിന് താൽപര്യം. ആദ്യരാത്രിയിൽ തുടങ്ങിയ ഇത്തരം പ്രവർത്തികൾ അവരെ പരസ്പരം അകറ്റുകയായിരുന്നു.
ഭാര്യയുടെ അകൽച്ച സെക്‌സിനോടുള്ള അവളുടെ താൽപ്പര്യക്കുറവായി ഭർത്താവ് തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. തന്റെ ലൈംഗിക താൽപര്യങ്ങൾ ഭാര്യയോട് അയാൾ തുറന്നു പറയാൻ വൈകി എന്നതായിരുന്നു വാസ്തവം.
ദാമ്പത്യത്തിലേക്ക് കാലെടുത്തുവച്ച പെൺകുട്ടിക്ക് അതെല്ലാം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ലൈംഗിക താൽപര്യങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളുടെ തുറന്നുപറച്ചിൽ ഉണ്ടായിരുന്നുവെങ്കിൽ ആ ദാമ്പത്യ ജീവിതത്തിൽ കരിനിഴൽ വീഴില്ലായിരുന്നു.
പതുമകൾ നല്ലതാണ് പക്ഷേ…
ലൈംഗികതയിൽ പരീക്ഷണങ്ങൾ നല്ലതാണ്. സെക്‌സിൽ മടുപ്പ് തോന്നാതിരിക്കാൻ പരീക്ഷണങ്ങൾ സഹായിക്കും. എന്നാൽ പങ്കാളിക്കുകൂടി താൽപര്യമുള്ള രീതികൾ മാത്രമാണ് സ്വീകരിക്കേണ്ടത്. ഇക്കാര്യത്തിൽ പരസ്പരം തുറന്ന ചർച്ചകൾ ഉണ്ടാവണം.
സെക്‌സ് ആസ്വാദ്യകരവും തൃപ്തികരവുമാകണമെങ്കിൽ ഇത്തരം ഇടപെടൽ സഹായിക്കും. സെക്‌സിനെക്കുറിച്ചുള്ള കാഴ്ചപ്പാട് പലരിലും പലരീതിയിലായിരിക്കും. പ്രത്യേകിച്ച് യാഥാസ്ഥിതിക ചുറ്റുപാടിൽ ജനിച്ചു വളർന്ന പെൺകുട്ടികൾ.
പുരുഷന് സെക്‌സിനെക്കുറിച്ചുള്ള ധാരണ നന്നേ ചെറുപ്പം മുതൽ ലഭിച്ചു തുടങ്ങും. ഇത് സുഹൃത്തുക്കളിൽ നിന്നും ഇന്റർനെറ്റിൽ നിന്നും പുസ്തകങ്ങളിൽ നിന്നെല്ലാം പുരുഷനു ലഭിക്കും. ലൈംഗിക സാക്ഷരതയുടെ കാര്യത്തിൽ സ്ത്രീ പുരഷനേക്കാൾ ബഹുദൂരം പിന്നിലാണ്.
വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളിൽത്തന്നെ ലൈംഗി പരീക്ഷണങ്ങൾ നടത്തുന്നത് ദോഷം ചെയ്യും. പങ്കാളികൾ പരസ്പരം അടുത്തറിഞ്ഞതിനു ശേഷം മാത്രം അത്തരം രീതികൾ പരീക്ഷിക്കുക.
ശാരീരികമായും മാനസികമായുമുള്ള പൊരുത്തം ലൈംഗികതയുടെ മാധുര്യം വർധിപ്പിക്കും. അതിനാൽ വിവാഹത്തിനു ശേഷം പങ്കാളികൾ അഭിരുചികൾ പരസ്പരം മനസിലാക്കാൻ ശ്രമിക്കണം.
നീലച്ചിത്രം അനുകരിക്കരുത്
നീലച്ചിത്രങ്ങളാണ് പലപ്പോഴും പുരുഷനെ ലൈംഗിക പരീക്ഷണങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. നീലച്ചിത്രങ്ങളിലെ തെറ്റായ പല പൊസിഷനുകളും അനുകരിക്കാൻ ചില പുരുഷന്മാരെങ്കിലും ശ്രമിക്കാറുണ്ട്. ഇത് അപകടം വരുത്തി വയ്ക്കും.
പങ്കാളിയെ നീലച്ചിത്രം കാണിച്ച്, അതിൽ കാണുന്നവിധമുള്ള രീതികൾ വേണമെന്ന് ആവശ്യപ്പെടുന്ന പുരുഷന്മാരുമുണ്ട്. സ്ത്രീ ലൈംഗികതയെക്കുറിച്ച് അറിയാത്തവരാണ് ഇത്തരം അബദ്ധങ്ങൾക്ക് മുതിരുന്നത്.
മൃഗീയമായ ലൈംഗിക പരീക്ഷണങ്ങളോട് പൊതുവേ സ്ത്രീകൾക്ക് താൽപര്യം കുറവാണ്. ഇത്തരം ലൈംഗിക രീതികൾ സ്ത്രീകൾ പൊതുവേ വേദനാജനകമായിരിക്കും. അതുകൊണ്ടുതന്നെ അതിൽ നിന്നും ലൈംഗിക സംതൃപ്തി ലഭിക്കുന്നുമില്ല.
സ്‌നേഹമാണ് സെക്‌സ്
സ്‌നേഹപൂർവമാണ് സമീപനമാണ് ദാമ്പത്യജീവിതത്തിൽ സെക്‌സിന്റെ കാര്യത്തിൽ വേണ്ടത്. സെക്‌സിൽ പുതുമയുടെ ആവശ്യം പങ്കാളിലെ ബോധ്യപ്പെടുത്തണം.
ആഗ്രഹിക്കുന്ന രീതികളെക്കുറിച്ചും അതിൽ നിന്നും ഇരുവർക്കും ലഭിക്കുന്ന ലൈംഗിക സുഖത്തെക്കുറിച്ചും പങ്കാളിയോട് തുറുന്നു സംസാരിക്കാൻ മടിക്കേണ്ടതില്ല.
താൽപര്യമില്ലാത്ത രീതികൾക്ക് വഴങ്ങേണ്ടതില്ല. എന്നാൽ എന്തുകൊണ്ട് താൽപര്യമില്ലെന്ന് ഭർത്താവിനെ ബോധിപ്പിക്കേണ്ടതുമുണ്ട്. അതിൽ സ്‌നേഹത്തിന്റെ ഏറ്റക്കുറച്ചിൽ കണ്ടെത്തേണ്ടതില്ല.
പരീക്ഷണങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്ന ഭാര്യയ്ക്ക് തന്നോട് സ്‌നേഹക്കുറവാണെന്ന് തെറ്റിദ്ധരിക്കുകയുമരുത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ ഓരോരുത്തർക്കുമുണ്ട് എന്ന കാര്യം പങ്കാളികൾ ഓർമ്മയിൽ സൂക്ഷിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top