തിരുവനന്തപുരം: സോളാര്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയില്‍ വെച്ചു. നാല് വാല്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വെച്ചത്. റിപ്പോര്‍ട്ടിന്മേല്‍ സഭാചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രസ്താവന നടത്തി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. സരിതയുടെ കത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പേരില്‍ കേസെടുക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.ആരോപണം ഉയര്ന്നവരുമായി സരിത നിരന്തരം ബന്ധപെട്ടതിനും തെളിവുണ്ട് . 214 സാക്ഷികളെ വിസ്തരിച്ചും 812 രേഖകള്‍ പരിശോധിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്
മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷന്‍ കണ്ടെത്തി.2 കോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.പണം കൈമാറിയത് ക്ളിഫ് ഫൌസില്‍ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റി.ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ.
ഉമ്മന്‍ചാണ്ടിയും പഴ്‌സണല്‍ സ്റ്റാഫും സരിത എസ്. നായരെ സഹായിച്ചു. കേസ് അന്വേഷിച്ച പൊലീസ് സംഘവും ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു. ഫോണ്‍ രേഖകളില്‍ ആഴത്തിലുള്ള അന്വേഷണം ഉണ്ടായില്ല. തമ്പാനൂര്‍ രവിയും ബെന്നി ബഹ്നാനും ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. ആര്യാടന്‍ മുഹമ്മദും ടീം സോളാറിനെ സഹായിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനെതിരെയും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മുഖ്യമന്ത്രിയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ അന്വേഷണസംഘം ആയാസപ്പെട്ടു.
ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് സരിത വെളിപ്പെടുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷന്‍ കണ്ടെത്തി. 2 കോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
പണം കൈമാറിയത് ക്ലിഫ് ഫൗസില്‍ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റി.ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ.മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനും കമ്പനിയെ സഹായിച്ചതില്‍ പങ്കെന്നും കമീഷന്‍ കണ്ടെത്തി. മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തു. ആര്യാടന്‍ മുഹമ്മദും ലൈംഗികപീഡനം നടത്തി. എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നസറുള്ള വഴി 7 ലക്ഷം രൂപ എപി അനില്‍ കുമാര്‍ കൈപ്പറ്റി. മുന്‍മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. ഹൈബി ഈടന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. കെസി വേണുഗോപാലും ബലാല്‍സംഗം ചെയ്തു. ജോസ് കെ മാണി എം പി ദില്ലിയില്‍ വച്ച് വദനസുരതം നടത്തി. ആര്യാടന്‍ മുഹമ്മദ് 25 ലക്ഷം രൂപ സരിതയില്‍ നിന്നും കൈപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം സ്പീക്കര്‍ പ്രതിപക്ഷത്തെ അവഹേളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സോളാര്‍ കമ്മീഷന്‍ ടേംസ് ഓഫ് റഫറന്‍സ് ലംഘിച്ചു. വിശ്വസനീയതയില്ലാത്തവരുടെ സങ്കട പരിഹാര സമിതിയായി അന്വേഷണ കമ്മീഷന്‍ മാറിയെന്നും ചെന്നിത്തല ആരോപിച്ചു.അതേസമയം തോമസ് ചാണ്ടിയുടെ രാജിക്കായി പ്രതിപക്ഷം ബഹളം വെച്ചു. മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷത്തിന്റെ ആഗ്രഹപ്രകാരമാണ് സഭ വിളിച്ചു ചേര്‍ത്തതെന്ന് സ്പീക്കര്‍ അറിയിച്ചു.വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്‌ലിംലീഗിന്റെ കെ.എന്‍.എ.ഖാദറിന്റെ സത്യപ്രതിജ്ഞയാണ് സഭയില്‍ ആദ്യം നടന്നത്. തുടര്‍ന്നാണ് സോളാര്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചത്. മുഖ്യമന്ത്രിയുടെ വിശദീകരണ പ്രസ്താവനയോടെ സഭാ നടപടിക്രമങ്ങള്‍ അവസാനിക്കും. റിപ്പോര്‍ട്ടില്‍ സഭയില്‍ ചര്‍ച്ചയില്ല. സഭ പിരിയുന്ന ഘട്ടത്തില്‍ റിപ്പോര്‍ട്ട് അംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കും.
മന്ത്രി തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും കേസ് എടുത്തു നടപടിയിലേക്കു നീങ്ങാത്തതിന്റെ പേരിലാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധമുയര്‍ത്തുന്നത്. തോമസ് ചാണ്ടി കേസില്‍ ബുധനാഴ്ചയുണ്ടായ ഹൈക്കോടതി പരാമര്‍ശവും യുഡിഎഫ് ആയുധമാക്കും. യുഡിഎഫിന്റെ ‘പടയൊരുക്കം’ ജാഥ ഒരു ദിവസത്തേക്ക് നിര്‍ത്തിവച്ചാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ സഭാസമ്മേളനത്തിനെത്തിയിരിക്കുന്നത്.