സ്വന്തം ലേഖകൻ
ഇടുക്കി:വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.കുട്ടി നേരിട്ടത് മൂന്നു വര്ഷം നീണ്ടു നിന്ന പീഡനമെന്ന് പ്രതി അർജുന്റെ മൊഴി.
കുഞ്ഞിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തി.കൊലയ്ക്ക് ശേഷം പ്രതി അർജുൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും പ്രതി സമ്മതിച്ചു.
അർജുൻ അശ്‌ളീല വീഡിയോകൾക്ക് അടിമയാണെന്നും പൊലീസ് കണ്ടെത്തി. പ്രതിയുമായി ഇന്ന് എസ്റ്റേറ്റിൽ പൊലീസ് തെളിവെടുപ്പ് നടത്തും.
ഇക്കഴിഞ്ഞ 30 നാണ് വണ്ടിപ്പെരിയാറിൽ തൂങ്ങിയ നിലയിൽ ആറു വയസുകാരി പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് പെൺകുട്ടിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നുവെന്ന് തെളിഞ്ഞു.
സംഭവത്തിൽ അയൽവാസിയായ അർജുൻ (22)നെയാണ് പൊലീസ് പിടികൂടിയത്.കുട്ടി കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി കുട്ടി മരിച്ചതാകാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.