സ്വന്തം ലേഖകൻ
കണ്ണൂർ :ആദിവാസി ബാലികയെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ഡിവെഎഫ്‌ഐ പ്രവർത്തകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കണ്ണൂർ ഇരട്ടിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ വി.കെ നിധീഷാണ് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.
സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.പതിനാലുകാരിയെ ആളൊഴിഞ്ഞ സ്‌കൂൾ കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചത്.
ഈ മാസം ഇരുപതിനാണ് പെൺകുട്ടിയുടെ അച്ഛൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്നത്. വീടിനു പിന്നിലെ തോട്ടിൽ നിന്നും തുണി കഴുകി മടങ്ങുകയായിരുന്ന പെൺകുട്ടിയെ അയൽക്കാരനായ നിധീഷ് തൊട്ടടുത്ത സ്‌കൂൾ കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കൂട്ടിയെ പീഡിപ്പിച്ച് മടങ്ങിപ്പോകുന്ന ഇയാളെ പ്രദേശവാസിയാണ് കണ്ടത്. വിവരം പെൺകുട്ടിയുടെ അച്ഛനെ ഇയാൾ അറിയിച്ചു. കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് വ്യക്തമായത്.
അച്ഛന്റെ പരാതിയിൽ പോക്‌സോ, എസ് സി എസ് ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമം എന്നിവ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മെഡിക്കൽ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. വി കെ നിധീഷ് പ്രദേശത്തെ സജീവ ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്.