ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതനായ നിഖില്‍ തോമസിന് എസ് എഫ് ഐയുടെ പിന്തുണ. നിഖില്‍ ഹാജരാക്കിയ രേഖയെല്ലാം ഒറിജിനല്‍. എല്ലാം പരിശോധിച്ചെന്ന് എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിഖില്‍ പാസായത് പരീക്ഷയെഴുതിയാണ്. പി ജി പ്രവേശനത്തില്‍ ക്രമക്കേടില്ല. സംഘടനയ്ക്ക് പരാതി ലഭിച്ചിട്ടില്ല. എംഎസ്എം കോളജിലെ ബിരുദം റദ്ദാക്കിയിരുന്നു. മുഴുവന്‍ ഡോക്യുമെന്റ്‌സും നിഖില്‍ എസ് എഫ് ഐക്ക് മുന്നില്‍ ഹാജരാക്കി. കലിംഗയില്‍ പഠിച്ചതും പാസായതും രേഖകളില്‍ വ്യക്തമാണ്.
അതെല്ലാം പരിശോധിച്ച് എല്ലാം യാഥാര്‍ഥ്യമാണെന്നും നിഖിലിന്റേത് വ്യാജ ഡിഗ്രിയല്ലെന്ന് ഉറപ്പാക്കിയെന്നുമാണ് ആര്‍ഷോ അവകാശപ്പെടുന്നത്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതനായ നിഖില്‍ തോമസ് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തെ നേരിട്ട് കണ്ടാണ് തന്റെ കൈവശമുള്ള ബികോം സര്‍ട്ടിഫിക്കറ്റ് കാണിച്ചത്. ആര്‍ഷോ അടക്കമുള്ള നേതാക്കളാണ് നിഖില്‍ തോമസ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചത്.