ശബരിമലയിൽ എത്തുന്ന സ്ത്രീകളെ ബലാത്സം​ഗം ചെയ്യാനും കൊന്നുകളയാനും ആഹ്വാനം

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ കൊലപാതക- ബലാത്സംഗ ആഹ്വാനവുമായി സൈബർ ഹിന്ദുത്വവാദികൾ. ഫേസ്ബുക്കിലൂടെയാണ് ഇവർ ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്കെതിരെ പരസ്യമായി ബലാത്സംഗ- കൊലപാതക ആഹ്വാനം നടത്തിയിരിക്കുന്നത്.

സുപ്രീംകോടതി വിധി വന്നതോടെ താനും ശബരിമലയിലെത്തും എന്ന് വ്യക്തമാക്കിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ ഡൽഹിയിൽ നിർഭയയെ ചെയ്തതു പോലെ ബലാത്സംഗം ചെയ്യണം എന്നാണ് അഭിജിത്ത് സി നായർ എന്നയാളുടെ കമന്റ്.വേൾഡ് നായർ ഓർഗനൈസേഷൻ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പിഉണ്ണികൃഷ്ണൻ വെള്ളിയാകുളം എന്നയാൾ തൃപ്തി ദേശായിയുടെ ചിത്രം ഉൾപ്പെടെ ഇട്ട പോസ്റ്റിന് അടിയിലാണ് അഭിജിത്ത് സി നായറുടെ ബലാത്സംഗ ആഹ്വാനം. തൃപ്തി ദേശായി മുമ്പും ശബരിമല ചവിട്ടുമെന്ന് പ്രഖ്യാപിച്ചപ്പോഴും ഹിന്ദുത്വവാദികളിൽ നിന്നും ഭീഷണികൾ ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതേ തുടർന്ന് അവർ പിന്മാറുകയായിരുന്നു. എന്നാൽ ഇന്നലെ സുപ്രീംകോടതി വിധി വന്നതോടെയാണ് തൃപ്തി ദേശായി, തിയതി തീരുമാനിച്ച് ഉടൻ തന്നെ ശബരിമലയിൽ എത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെയാണ് ഹിന്ദു വർഗീയവാദികൾ വീണ്ടും വാളെടുത്തത്.ഒരു പുന്നാര മക്കളേയും മല ചവിട്ടാൻ സമ്മതിക്കരുത്. കൊന്നുകളഞ്ഞേക്കണം എന്നാണ് മറ്റൊരാളുടെ ഭീഷണി’. ‘മല കേറാൻ വരുന്നവളുമാരെ നാട്ടുകാര് പണികൊടുക്കും. പ്രസവിക്കാൻ കഴിവുള്ളവളാണേ പത്ത് മാസത്തിനകം പെറും.

അയ്യപ്പൻന്മാർ വ്രത ശുദ്ധിയോടെ മല കയറും’ എന്നാണ് ഗിരിഷ് കോന്നി എന്നയാളുടെ ഭീഷണി. തിരുവനന്തപുരത്തു താമസിക്കുന്ന ഇയാൾ ഫോട്ടോ ജേണലിസ്റ്റും കൂടിയാണ്. ‘ഫെമിനിസ്റ്റുകളേയും ആവശ്യമില്ലാത്തിനൊക്കെ സമത്വം നേടാൻ പോകുന്നതുങ്ങളേയുമൊക്കെ പിടിച്ച് ഉപയോഗിച്ചുകൂടേ? അതാവുമ്പോൾ അവർക്കു പരാതിയും കാണില്ല… നിന്നു തന്നോളും..’ എന്നാണ് ആഷിജ് തോപ്പിലാൻ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.

കൂടാതെ, ഗംഗയിൽ സ്ത്രീകൾ കുളിക്കുന്ന ചിത്രം പങ്കുവച്ച് ‘അടുത്ത സീസണിൽ പമ്പ’ എന്നാണ് ചേർത്തല സ്വദേശി ശരത്ചന്ദ്ര വർമ എന്നയാളുടെ കമന്റ്. സ്ത്രീകൾക്കെതിരെ ബലാത്സംഗ ഭീഷണിയും കൊലപാതക ഭീഷണിയും സ്ത്രീവിരുദ്ധ പരാമർശങ്ങളും നടത്തുന്നവർക്കെതിരെ സൈബർ നിയമപ്രകാരം നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് കേരളാ പൊലീസിനെ ടാഗ് ചെയ്തുള്ള നിരവധി പോസ്റ്റുകളും ഫേസ്ബുക്കിൽ കാണാം.

Top