സന്നിധാനത്തേയ്ക്കുള്ള പാതയില്‍ പുലി….

സന്നിധാനത്തേയ്ക്കുള്ള പാതയില്‍ ഇന്നലെ രാത്രി പുലിയിറങ്ങി. പുലിയ്ക്കു മുന്നില്‍പ്പെട്ട തീര്‍ത്ഥാടകന്‍ ഭയന്നോടി. രാത്രി 7.40 തോടെ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകനു മുന്നിലൂടെയാണ് പുലി കടന്നുപോയത്. ഇതുകണ്ട് ഭയന്ന ഭക്തന്‍ നിലവിളിച്ചുകൊണ്ട് ഓടി. തുലാമാസ പൂജകള്‍ അവസാനിക്കുന്ന ഇന്നലെ വൈകിട്ട് അഞ്ചു മണി മുതല്‍ സന്നിധാനത്തേയ്ക്കുള്ള യാത്ര പോലീസ് തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് സന്നിധാനത്തേയ്ക്കുള്ള പാത വിജനമായിരുന്നു.

Top