എനിക്ക് ഒന്‍പത് വയസ്സായി; ഇനി 41 വര്‍ഷങ്ങള്‍ക്ക് ശേഷമേ ശബരിമലയിലേക്ക് വരികയുള്ളൂ

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ നടക്കുന്ന സമരത്തില്‍ വേറിട്ട പ്രതിഷേധവുമായി ചെന്നൈ സ്വദേശിനിയായ പദ്മപൂര്‍ണി. ‘തനിക്ക് 9 വയസ്സായി, ശബരിമലയിലേക്കുള്ള മൂന്നാമത്തെ വരവാണ്. ഇനി 41 വര്‍ഷങ്ങള്‍ക്കുശേഷമേ (2058ല്‍) വരികയുള്ളൂ’- എന്ന ബാനറുമേന്തിയാണ് പദ്മപൂര്‍ണിയുടെ പ്രതിഷേധം. ചെന്നൈ പുഴുതിവാക്കം സ്വദേശിയാണ് പദ്മപൂര്‍ണി. കുടുംബത്തോടൊപ്പമാണ് കുട്ടി മലകയറിയത്. കുട്ടി അയ്യപ്പന്മാരെയും മാളികപ്പുറങ്ങളെയും തോളിലേറ്റിയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. എന്നാല്‍ പദ്മപൂര്‍ണിയുടെ വ്യത്യസ്ത സമരം പ്രത്യേക ശ്രദ്ധനേടി.

Top