യുവതികളേ പ്രവേശിപ്പിക്കില്ല. യുവതികളേ മടക്കി കൊണ്ടുപോകും. ക്കോടതി വിധി നടപ്പാക്കില്ല. ഐ.ജി ശ്രീജിത്ത് പ്രഖ്യാപിച്ചു. യുവതികളേ വന്നതുപോലെ തിരികെ കൊണ്ടുപോകും.മല കയറിയ 2 പേരിൽ ഒരു യുവതി മലയാളിയാണ് .
മല കയറിയ ഒരാൾ നടി രഹ്ന ഫാത്തിമ എന്നും വിവരങ്ങൾ വരുന്നു.ഇരുമുടികെട്ടുമായാണ് രഹ്ന വന്നത് അത്രേ.യുവതികളേ ശബരിമലയിലേക്ക് പ്രവേശിപ്പിക്കില്ല എന്ന് സർക്കാർ പ്രഖ്യാപിച്ചു. നിങ്ങളേ ഉപദ്രവിക്കില്ല,നിങ്ങളേ ഉപദ്രവിച്ച് ഇവിടെ ആരെയും കടത്തില്ല. പോലീസ് നടപടിയില്ല. ജനം ശാന്തരാകണം- ഐ.ജി ശ്രീജിത്ത് സന്നിധാനത്ത് പ്രഖ്യാപിച്ചു.
പോലീസ് മടങ്ങുന്നു. പോലീസ് നടപടി പാടില്ല എന്ന് ഡി.ജി.പി നിർദ്ദേശം. ദേവസ്വം മന്ത്രി ഇടപെട്ടു.ഐ.ജി ശ്രീജിത്ത് സമരക്കാരോട് സംസാരിക്കുന്നു. തീരുമാനം ഉടൻ. ആക്ടിവിസ്റ്റുകൾക്ക് ഉള്ള സ്ഥലമല്ല ശബരിമല എന്ന് ദേവസ്വം മന്ത്രി പറഞ്ഞു.