ഡോ. ജിസ മെറിൻ ജോയി കള്ളം പറയുന്നു ?ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ബത്തേരി താലൂക്ക് ആശുപത്രി മാനേജ്മെന്റ് കമ്മറ്റി

കണ്ണൂർ :വയനാട് സര്‍വജന സ്‌കൂളില്‍ പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്‍ മരിച്ച സംഭവത്തിൽ .ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസമെറിൻ ജോയി കള്ളം പറയുകയാണോ ?പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ബത്തേരി താലൂക്ക് ആശുപത്രി മാനേജ്മെന്റ് കമ്മറ്റി. ആവശ്യത്തിലധികം ആന്റിവെനം ആശുപത്രിയില്‍ സ്റ്റോക്ക് ഉണ്ടായിട്ടും നല്‍കാന്‍ ഡോക്ടര്‍ തയ്യാറായില്ല. ആന്റിവെനം നല്‍കാത്തതിന് ഡോക്ടര്‍ ഉന്നയിച്ച ന്യായീകരണങ്ങള്‍ അംഗീകരിക്കാനാവില്ലന്നും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം വിലയിരുത്തി.

ആവശ്യത്തിനുളള സ്റ്റോക്കില്ലെന്നും കുട്ടികള്‍ക്കുളള വെന്‍റിലേറ്റര്‍ സൌകര്യം ഇല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഷഹ്‍ലക്ക് ഡ്യൂട്ടി ഡോക്ടര്‍ ജിസ ആന്‍റിവെനം നല്‍കാതിരുന്നത്. ഇതിനെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിക്ക് നേരെ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വൈകിട്ട് അടിയന്തരമായി ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മറ്റി വിളിച്ച് ചേര്‍ത്തത്. സ്ഥലം എം.എല്‍.എ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഡി.എം.ഒ, ആശുപത്രി സൂപ്രണ്ട് തുടങ്ങിയവരാണ് ഈ കമ്മറ്റിയിലുളളത്. സംഭവവുമായി ബന്ധപ്പെട്ട് ഡോ. ജിസ ഉന്നയിച്ച ആരോപണങ്ങള്‍ കമ്മറ്റി പൂര്‍ണ്ണമായും തളളിക്കളഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡോക്ടറുടെ ഭാഗത്ത് നിന്നും ഗുരുതരാമയ കൃത്യവിലോപം ഉണ്ടായെന്ന നിലപാടാണ് ഡി.എം.ഒയും ആശുപത്രി സൂപ്രണ്ടും യോഗത്തില്‍ സ്വീകരിച്ചത്. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കാനും യോഗം തീരുമാനിച്ചു.

എന്നാൽ ഈ ആശുപത്രിയിൽ ‘വെന്റിലേറ്ററില്ല, ആന്റി സ്നേക് വെനം ഇല്ല, ആശുപത്രിയിൽ ചികിത്സയ്ക്ക് വേണ്ട അനുമതി പത്രം ഉറ്റവരിൽ നിന്ന് ഒപ്പിട്ടു വാങ്ങാനുള്ള പേപ്പർ പോലുമില്ല. പാമ്പു കടിയേറ്റ കുഞ്ഞുമായി ചികിൽസയ്ക്ക് എത്തുമ്പോൾ ഇൗ ആശുപത്രിയുടെ സ്ഥിതി അതായിരുന്നു എന്നാണ് പാമ്പുകടിയേറ്റ ഷെഹ്‌ല ഷെറിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജിസ മെറിൻ ജോയി മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തി പറയുന്നത് .

വൈകിട്ട് നാലുമണി കഴിഞ്ഞപ്പോഴാണ് കുഞ്ഞിനെയുമായി പിതാവ് ആശുപത്രിയിൽ വരുന്നത്. സ്കൂളിൽ നിന്ന് പറ്റിയതാ. ക്ലാസിൽ വച്ച് ഒരു പൊത്തിലേയ്ക്ക് കാലു പോയി. വലിച്ചെടുത്തപ്പോൾ എന്തോ കടിച്ചതു പോലെ തോന്നി എന്നു അദ്ദേഹം പറഞ്ഞു. കുഞ്ഞിന്റെ പിതാവിനോട് ഒപി ടിക്കറ്റ് എടുത്ത് വരാൻ പറഞ്ഞ ശേഷം കുഞ്ഞിനോട് സംസാരിച്ചു. കാലിൽ പാമ്പു കടിച്ചതാണോ എന്നു ചോദിച്ചപ്പോൾ കുഞ്ഞിനും സംശയമായി. എന്നിരുന്നാലും ‘അൺനോൺ ബൈറ്റ്’ ആയി തന്നെയാണ് രേഖപ്പെടുത്തിയത്. ശ്വാസകോശ പരിശോധനയ്ക്കായി കുഞ്ഞിനോട് 25 വരെ എണ്ണാൻ പറഞ്ഞു. അവൾ 27 വരെ തടസമില്ലാതെ എണ്ണി.കാലിൽ മുറിവിനൊപ്പം ഒരു വര പോലെ കാണാനുണ്ടായിരുന്നു.പേടിക്കണ്ട എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. ഈ സമയവും കുഞ്ഞിന് പ്രത്യക്ഷത്തിൽ കുഴപ്പമൊന്നും തോന്നിയില്ല. വരുമ്പോൾ കുഞ്ഞിന്റെ കാലിൽ ഒരു തൂവാല കെട്ടിയിരുന്നു. ഇതാരാണ് കെട്ടിയതെന്ന് ഒപ്പമുണ്ടായിരുന്നവരോട് ചോദിച്ചു. കുഞ്ഞിന് വല്ലതും കഴിക്കാൻ നൽകാൻ പറഞ്ഞതിനു ശേഷം ഡ്യൂട്ടിയിലുള്ള മെയിൽ നഴ്സിനോട് ബിപി പരിശോധിക്കാനാവശ്യപ്പെട്ടു. ഈ സമയം ഫയലിൽ വിവരങ്ങൾ രേഖപ്പെടുത്തി. പാമ്പുകടിയേറ്റ് 20 മിനിറ്റിനുള്ളിൽ ചെയ്യുന്ന, രക്തം കട്ടപിടിച്ചോ എന്നറിയുന്നതിനുള്ള പരിശോധന ഈ സമയത്തിനുളളിൽ നടത്തി. ബ്ലീഡിങ് ടൈമും ക്ലോട്ടിങ് ടൈമും രേഖപ്പെടുത്തി. ഈ രണ്ട് പരിശോധനകളും നോർമലായിരുന്നു. ഈ സമയത്തിനിടെ ആരോ കുഞ്ഞിന്റെ കാലിൽ കെട്ടിയിരുന്ന തുണി അഴിച്ചു മാറ്റിയിരുന്നു. ഇത് ആവശ്യപ്പെടാതെയാണ് അവർ ചെയ്തത്.

ഈ സമയം കുഞ്ഞിന്റെ കണ്ണ് മങ്ങുന്നുണ്ടോ, തുറക്കാൻ ബുദ്ധിമുട്ടുണ്ടോ, കാഴ്ച രണ്ടായി തോന്നുന്നുണ്ടോ എന്നെല്ലാം ചോദിച്ചു. ഇതൊന്നുമില്ലെന്നാണ് കുഞ്ഞു പറഞ്ഞത്. കുഞ്ഞിനോട് എഴുന്നേറ്റ് നടന്നു വരാൻ പറഞ്ഞു. നടക്കുന്നത് എങ്ങനെയെന്നറിയാനായിരുന്നു ഇത്. ഈ സമയം ടീച്ചർമാരിൽ ഒരാൾ കയ്യിൽ പിടിച്ചു. ടീച്ചർ പിടിക്കാതെ നടന്നു വരാൻ പറഞ്ഞു. ഈ സമയം കുഞ്ഞ് കണ്ണ് തുറക്കാൻ ബുദ്ധിമുട്ടുന്നത് മനസ്സിലായപ്പോഴാണ് പാമ്പുകടിയാണെന്ന് ഉറപ്പിച്ചത്. കുഞ്ഞിന്റെ പിതാവ് ആ സമയം അവിടെയില്ലായിരുന്നു. അദ്ദേഹം പരിഭ്രാന്തനായി ഓടിനടക്കുകയായിരുന്നു. എന്നും ഡോക്ടർ പറഞ്ഞു. വലിയ ആളാണെങ്കിലും കുട്ടിയാണെങ്കിലും മൂർഖനോ അണലിയോ കടിച്ചാൽ കുറഞ്ഞത് 10 വയൽ ആന്റി വെനം നല്കണം. എന്നലേ പ്രതിവിധി ഉണ്ടാകൂ.അത് അവിടെ ഉണ്ടായിരുന്നില്ല. ആറെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉള്ളത് കൊടുക്കാമെന്ന നിലയിൽ കുട്ടിയുടെ പിതാവിനോട് കാര്യങ്ങൾ പറയുകയാണ്. അദ്ദേഹം ഇംഗ്ലിഷ് അറിയുന്ന ആൾ ആണോ എന്നറിയാത്തതിനാൽ ഓരോന്നും മലയാളത്തിലാണ് പറഞ്ഞുകൊണ്ടിരുന്നത്. അപ്പോൾ അദ്ദേഹം, കുഞ്ഞിനെ രക്ഷിക്കാൻ പറ്റുമോ ഡോക്ടർ, ഇതിനു മുകളിൽ ഇനി എന്താണ് ഉള്ളത് എന്നാണ് ചോദിച്ചത്. ഇതിന് മുകളിൽ എന്തെങ്കിലും വേണമെങ്കിൽ വെന്റിലേറ്ററുള്ള മെഡിക്കൽ കോളജിൽ കൊണ്ടുപോകണം എന്ന് അദ്ദേഹത്തോടു പറഞ്ഞു.അതായത് ആന്റി വെനമോ, വെറ്റിലേറ്ററോ പോലും ഇല്ലാതെ അടിസ്ഥാന സൗകര്യവും മരുന്നും ഇല്ലാതെ വന്ന സാഹചര്യത്തിൽ ആരിയുന്നു ഷെഹ്‌ല ഷെറിൻ മരിച്ചത് എന്ന് ഇപ്പോൾ കൃത്യമായി പുറത്ത് വന്നിരിക്കുന്നു .

 

Top