വ്യാജവാര്‍ത്ത ബ്ലാക്‌മെയിലിങ് മാറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ യുകെ കോടതി ശിക്ഷിച്ചു; ഷാജന്റെ കോടികളുടെ സമ്പാദ്യം ബ്ലാക്‌മെയിലിങ്ങിലൂടെ ലഭിച്ചതോ? മറുനാടനെതിരെ ഉയര്‍ന്ന പാരാതി സത്യമെന്ന് കോടതി

തിരുവനന്തപുരം: വ്യാജവാര്‍ത്തയെഴുതി ബ്ലാക്‌മെയില്‍ ചെയ്ത കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ ബ്രിട്ടീഷ് കോടതി ശിക്ഷിച്ചു. കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന ഷാജന്‍ സ്‌കറിയക്ക് 600 പൗണ്ട് പിഴയടക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മറുനാടന്‍ മലയാളിയുടെ മറ്റൊരു പത്രത്തില്‍ ബീ വണ്‍ എന്ന സ്ഥാനപനം പ്രതിവര്‍ഷം ലക്ഷങ്ങള്‍ പരസ്യത്തിനായി നല്‍കിയിരുന്നു. ഇതില്‍ കുറവ് വരുത്തിയതോടെ വ്യാജാര്‍ത്തകള്‍ എഴുതുകയായിരുന്നുവെന്നാണ് പരാതി.

 

ബ്രിട്ടനിലെ നിലവിലുള്ള ആന്റി ഹരാസ്‌മെന്റ് നിയമം അനുസരിച്ച് സ്ഥാപന ഉടമയെ ഹരാസ് ചെയ്യുന്നു എന്ന് കാട്ടി ഷ്രൂസ്ബറി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി. കേസില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് മുന്‍കൂട്ടി മനസിലാക്കിയ ഷാജന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാകാതിരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഇന്നലെ കേസ് വിളിച്ചപ്പോള്‍ നാട്ടിലായിരുന്നതിനാല്‍ കേസ് മാറ്റി വെയ്ക്കണമെന്ന് ഷാജന്റെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അനുവദിച്ചില്ല. വ്യാജവാര്‍ത്തകളെഴുതി ബ്ലാക്‌മെയില്‍ ചെയ്തയാള്‍ കോടതിയില്‍ ഹാജരാകാതിരിക്കുന്നത് ഗുരുതര കുറ്റമായി കോടതി ചൂണ്ടികാട്ടി. പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ആദ്യ സിറ്റിങ്ങില്‍ തന്നെ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

ബ്രിട്ടനിലെ മലയാളി വ്യാവസായികളെ ഭീഷണിപ്പെടുത്തി പണതട്ടുന്നതിനെതിരെ നിരവധി പരാതികള്‍ ഷാജനെതിരെ ഉയര്‍ന്നിരുന്നു. വ്യക്തിഹത്യ ഉള്‍പ്പെടെ ചെയ്ത് പണം തട്ടുന്ന രീതിയാണ് പത്രത്തിനുള്ളതെന്നാണ് യുകെ മലയാളികള്‍ ആരോപിക്കുന്നത്. കേരളത്തില്‍ മുപ്പതോളം കേസുകളാണ് ഇയാള്‍ക്കെതിരെ നിലവിലുള്ളത്. പലകേസിലും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാജന്‍ സ്‌കറിയയെ കോടതി ശിക്ഷിച്ചതറിഞ്ഞ് മലയാളി സംഘടനകളും പള്ളികളിലും മധുര പലഹാരങ്ങള്‍ വിതരണം ചെയ്താണ് ആഘോഷിച്ചത്.

ukmmm
.

Top