കൊച്ചി: മീടൂ ക്യാംപെയ്ന്‍ എല്ലായിടത്തും ചര്‍ച്ചാവിഷയമാണ്. ഇപ്പോഴിതാ മീടൂ ക്യാംപെയിനിനെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി നടി ഷക്കീല. തന്റെ ജീവീതം ആസ്പദമായി ഒരുങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ മീ ടു ക്യാമ്പയിനെ തുറന്നു എതിര്‍ക്കുകയാണ് ഷക്കീല. പഴയ കാര്യങ്ങള്‍ പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അന്നേ ചെരൂപ്പൂരി അടിക്കണമായിരുന്നുവെന്നും ഷക്കീല പറയുന്നു.
ദുരനുഭവങ്ങള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും അതെല്ലാം വെല്ലുവിളിയായി കരുതി ജീവിച്ചു കാണിക്കുകയാണ് ചെയ്തതെന്നും ഷക്കീല പറയുന്നു. മലയാള സിനിമയില്‍ ഒരുപാട് അഭിനയിച്ചുവെങ്കിലും ഇന്ന് തനിക്ക് സിനിമയുമായി ബന്ധപ്പെട്ട ആരുമായി ബന്ധമില്ലെന്നും ഷക്കീല പറഞ്ഞു.മലയാളത്തില്‍ എന്റെ സിനിമകള്‍ വിതരണം ചെയ്ത് പണക്കാരായ പലര്‍ക്കും ഇന്ന് എന്നെ ഓര്‍മ്മയില്ല.
കിന്നാരത്തുമ്പികള്‍ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അഭിനയിച്ചതെന്നും ആഗ്രഹിച്ച വേഷങ്ങള്‍ മലയാളത്തിലോ തമിഴിലോ ലഭിച്ചില്ലെന്നും ഷക്കീല പറയുന്നു. മലയാളത്തില്‍ നിന്ന് തമിഴിലേയ്ക്ക് വന്നപ്പോള്‍ നാല് വര്‍ഷം ജോലിയില്ലാതെ ഇരുന്നു ഷക്കീല പറഞ്ഞു. കമല്‍ഹാസനെ ഏറെ ഇഷ്ടപ്പെടുന്നതായി രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നതായും ഷക്കീല പറയുന്നു.